Get Updates
Get notified of breaking news, exclusive insights, and must-see stories!

വെള്ളാപ്പള്ളിയെന്ന മുള്ള്...2

നേരത്തെ ചാരായനിരോധനം നടപ്പാക്കിയപ്പോഴാണ് അദ്ദേഹം ആന്റണിയോട് ഇടഞ്ഞത്. അടുത്ത തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി അധികാരത്തില്‍ വന്നു. എന്നാല്‍ ഇടതുമുന്നണി മണിച്ചന്‍-അല്‍ഫോണ്‍സാ സംഭവത്തോടെ കള്ള്ഷാപ്പുകള്‍ സഹകരണസംഘങ്ങളെ ഏല്പിച്ചതോടെ വെള്ളാപ്പള്ളി ആന്റണിയോടൊപ്പം കൂടി. അതോടെ നായനാര്‍ നോക്കി.

അങ്ങിനെ തൊട്ടതെല്ലാം പൊന്നാക്കിയ വെള്ളാപ്പള്ളിയ്ക്ക് മുന്നില്‍ പാതി ജയിച്ചുനില്ക്കുന്നത് ഒരാള്‍ മാത്രമാണ്.- വി.എം. സുധീരന്‍. രണ്ട് തവണ ആലപ്പുഴയില്‍ സുധീരനെ തോല്പിക്കാന്‍ വെള്ളാപ്പള്ളി ആളും അര്‍ത്ഥവും ഒഴുക്കിയെന്നത് നേരാണ്. പക്ഷെ സുധീരന്റെ ഭൂരിപക്ഷം കൂടിയെന്നല്ലാതെ വെള്ളാപ്പള്ളിയുടെ പടയൊരുക്കം ഗുണം ചെയ്തില്ല.

കള്ള്നയം സംബന്ധിച്ചും ഇരുവരും തമ്മില്‍ ഉടക്കി. വെള്ളാപ്പള്ളിയ്ക്ക് ഉരുളയ്ക്കുപ്പേരികൊടുത്തുകൊണ്ടുള്ള സുധീരന്റെ മുന്നേറ്റത്തെ വാക്കുകൊണ്ടു തടുക്കാന്‍ കഴിയില്ലെന്ന് വന്നപ്പോള്‍ രണ്ടാമത്തെ രാഷ്ട്രീയതന്ത്രം പയറ്റാനിരിക്കുകയാണ് അദ്ദേഹം. ശ്രീനാരായണീയരെ തെരുവിലിറക്കുക എന്ന തന്ത്രമാണിത്. ഈഴവബ്രാഹ്മണനായ സുധീരനെ തെരുവില്‍ തടയുമെന്നതാണ് ഇപ്പോള്‍ ശ്രീനാരായണീയര്‍ ഭീഷണി മുഴക്കിയിരിക്കുന്നത്.

ഇടതുമുന്നണിക്കാലത്തെ ഒരു റെയ്ഡിനെച്ചൊല്ലിയാണ് സുധീരന്‍ വെള്ളാപ്പള്ളിയെ തോല്പിച്ചുകളഞ്ഞത്. വെള്ളാപ്പള്ളിയുടെ വീട്ടില്‍ നിന്നും പിടിച്ച വയര്‍ലെസ് സെറ്റ് ടെലഗ്രാഫിക് ആക്ടിന്റെ ലംഘനമായതിനാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ വെള്ളാപ്പള്ളിയ്ക്ക് ലഭിക്കേണ്ടതാണെന്നായിരുന്നു സുധീരന്റെ വാദം. ഇക്കാര്യത്തില്‍ ആന്റണി സര്‍ക്കാര്‍ എന്തു നിലപാടാണ് എടുക്കുന്നതെന്ന് താന്‍ ഉറ്റുനോക്കുകയാണെന്നും സുധീരന്‍ പറഞ്ഞു. പക്ഷെ അധികാരത്തില്‍ വന്ന് ഏഴുമാസം കഴിഞ്ഞിട്ടും ആന്റണി മിണ്ടിയിട്ടില്ല. ആന്റണിയുടെ പൊലീസും അനങ്ങിയില്ല.

പക്ഷേ, വളരെ പെട്ടെന്ന് വെളളാപ്പളളി കുരുക്കഴിച്ചു. മദ്യരാജാവിനു മുന്നില്‍ രക്ഷകന്‍ രാജഗോപാലിന്റെ രൂപത്തിലവതരിച്ചു. രാജ്യരക്ഷയെപ്പോലും ബാധിക്കും വിധത്തിലുളള കുറ്റം ചെയ്തയാള്‍ ചോദ്യം ചെയ്യലിനു പോലും വിധേയനാകാതെ സ്വതന്ത്രനായി വിലസുന്നു. അതാണ് വെള്ളാപ്പള്ളിയുടെ കഴിവ്. അധികാരകേന്ദ്രങ്ങളെ നിര്‍വീര്യമാക്കുന്ന മിടുക്ക്.

പക്ഷെ ഇപ്പോള്‍ സ്വകാര്യവ്യക്തികളെ കള്ള്ഷാപ്പുകള്‍ ഏല്പിക്കാനുള്ള യുഡിഎഫ് മദ്യനയം വ്യാപകമായ എതിര്‍പ്പിനെ നേരിടുകയാണ്. ഉടനെ പ്രഖ്യാപിക്കാന്‍ പോകുന്ന യുഡിഎഫിന്റെ മദ്യനയം വെള്ളാപ്പള്ളി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പരീക്ഷയാണ്. അതില്‍ വെള്ളാപ്പള്ളി ജയിക്കുമോ അതോ കേരളം ജയിക്കുമോ എന്നതാണ് വെള്ളാപ്പള്ളിയ്ക്ക് മുന്നിലുള്ള ചോദ്യം.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+