പ്ലാന്‍ തെറ്റിച്ചു വീടുവച്ചു; പെരുവഴിയിലായി
2000 മാര്‍ച്ചില്‍ പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് നിയമം ലംഘിച്ച് പണിത വീടുകള്‍ക്ക് അംഗീകാരം ലഭിക്കുന്നതിനു വേണ്ടിയുളള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. മതിയായ രേഖകള്‍ ഹാജരാക്കി പിഴയൊടുക്കിയാല്‍ രണ്ടുമാസത്തിനകം വീടിന് നമ്പര്‍ ലഭിക്കുമെന്നായിരുന്നു കോര്‍പറേഷന്‍ നല്‍കിയ വാഗ്ദാനം.
അതിനു ശേഷം ആമയിഴഞ്ചാന്‍ തോടിലൂടെ ഓടവെളളം ഒരുപാടൊഴുകി. ദിവസങ്ങള്‍ കഴിയുന്തോറും കെട്ടിടനിര്‍മ്മാതാക്കളുടെ നെഞ്ചിടിപ്പും കൂടി. അപ്പോഴാണ് ഇടിത്തീ പോലെ ഹൈക്കോടതി ഉത്തരവു വന്നത്. സ്റേ പിന്‍വലിപ്പിക്കാന്‍ കോര്‍പറേഷന്‍ കാര്യമായൊന്നും ചെയ്യുന്നില്ല എന്ന പരാതിയും കെട്ടിടമുടമകള്‍ക്കുണ്ട്.
എന്നാല്‍ ഈ കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കുന്നതിനെ എതിര്‍ക്കുന്ന ഒരു വിഭാഗവും നഗരത്തിലുണ്ട് . ഇവര്‍ക്ക് അംഗീകാരം കിട്ടിയാല്‍ ഇത്തരം അനധികൃത നിര്‍മ്മാണം ഇനിയും ആവര്‍ത്തിക്കും എന്ന് അവര്‍ വാദിക്കുന്നു. രാഷ്ട്രിയ എതിരാളികള്‍ക്കെതിരെയുളള പടപ്പുറപ്പാടായും ഈ വിവാദത്തെ കാണുന്നവരുണ്ട്. നഗരത്തിന്റെ മുക്കിലും മൂലയിലും അനധികൃത നിര്‍മ്മാണം വ്യാപിക്കുകയാണെന്നും അതു തടയാന്‍ നഗരസഭയ്ക്ക് കഴിയുന്നില്ലെന്നും പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് നേതാവുമായ മഹേശ്വരന്‍ നായര്‍ ആരോപിക്കുന്നു.
കെട്ടിട നിര്‍മ്മാണച്ചട്ടങ്ങളിലെ പഴുതുകള്‍ യഥേഷ്ടം ചൂഷണം ചെയ്ത് തോന്നുംപോലെ വീടും ഫ്ലാറ്റും കെട്ടുന്നത് പുതുമയല്ല. സമ്പത്തും സ്വാധീനവുമുളളവര്‍ക്ക് ഒന്നോ രണ്ടോ ഫോണ്‍ കോള്‍ മതി, നിയമത്തിന്റെ ചുവന്ന കുരുക്കുകള്‍ അഴിക്കാന്‍.
1












Click it and Unblock the Notifications