മോനേ ഗണേശാ, അയ്യപ്പനോടിത് വേണ്ടായിരുന്നു?...2
പക്ഷെ പമ്പ ബസ്സ്റാന്റിലെത്തിയ അയ്യപ്പന്മാര്‍ക്ക് ഒരൊറ്റ കെഎസ്ആര്‍ടിസി ബസും കാണാന്‍ കഴിഞ്ഞില്ല. തിങ്കളാഴ്ച രാത്രി 12 മണിക്ക് മുതല്‍ ചൊവാഴ്ച പുലര്‍ച്ചെ മൂന്നരവരെ ഒരു കെഎസ്ആര്‍ടിസി ബസും എത്തിയില്ല. പമ്പ ബസ്സ്റാന്‍ഡ് ഇതിനകം അയ്യപ്പന്മാരെക്കൊണ്ട് നിറഞ്ഞുകവിഞ്ഞു. ഒടുവില്‍ ഗത്യന്തരമില്ലാതെ സ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന മൂന്നു കെഎസ്ആര്‍ടിസി ബസുകള്‍ ബോര്‍ഡ് വച്ച് സര്‍വീസുനടത്താന്‍ കെഎസ്ആര്‍ടിസിക്കാര്‍ തീരുമാനിച്ചു. പക്ഷെ പക്ഷെ ബസ്സിന്റെ അകത്തുള്ളതിന്റെ ഇരട്ടിയാളുകള്‍ ബസ്സിന്റെ പുറത്തുകയറിയാല്‍ ഡ്രൈവര്‍ എന്തുചെയ്യും? അവര്‍ തല്ക്കാലം ട്രിപ്പ് മുടക്കാന്‍ തീരുമാനിച്ചു.












Click it and Unblock the Notifications