കളി കഴിഞ്ഞു, കളമൊഴിഞ്ഞു, തോറ്റത് ജനം...2
ചുരുക്കത്തില്‍ ഒരുമാസത്തെ ശമ്പള നഷ്ടത്തോടെ കുടുംബ ബജറ്റ് താറുമാറായ ജീവനക്കാരുടെ ദയനീയമായ കീഴടങ്ങലാണ് സമരം. സമരത്തില്‍ നിന്നും പിന്മാറുന്നു എന്നു പറഞ്ഞ് നാക്കെടുക്കും മുമ്പ് ഇന്നു തന്നെ ജോലിയ്ക്കു കയറാമേയെന്ന സുദേവ വിലാപത്തില്‍ ശരാശരി സര്‍ക്കാര്‍ ജീവനക്കാരന്റെ പരിഭ്രാന്തിയുണ്ട്. മക്കളുടെ പരീക്ഷ മുടങ്ങരുതെന്നാഹ്രഹിക്കുന്ന രക്ഷിതാവിന്റെ ഉളളുപിടച്ചിലുണ്ട്. എങ്ങനെയും ഈ കുരിശില്‍ നിന്നും രക്ഷപെടണമെന്നാഗ്രഹിക്കുന്ന മദ്ധ്യവര്‍ഗക്കാരന്റെ ദയനീയതയുണ്ട്. അതുകൊണ്ടു തന്നെ കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമര ചരിത്രത്തില്‍ ഈ കഥയ്ക്ക് വീര പരിവേഷമൊന്നുമില്ല. വരും തലമുറയ്ക്ക് പാടി നടക്കാന്‍ വേണ്ട രണഗാഥകള്‍ മാര്‍ക്സിസ്റ് മസ്തിഷ്ക്കങ്ങളില്‍ വേറെ പിറക്കണം.












Click it and Unblock the Notifications