വേനലായി, നിരത്തുകളില്‍ പഴങ്ങള്‍ നിറയുന്നു...2
വിവിധ ഫലങ്ങളുടെ ജ്യൂസാണ് വിപണിയിലെ മറ്റൊരു ഹോട്ട് ഐറ്റം. വില്‍പനയില്‍ തണ്ണിമത്തന്‍ ജ്യൂസ് ഇവയില്‍ മുന്നില്‍ നില്‍ക്കുന്നു. ഒരു ഗ്ലാസ് ജ്യൂസിന് അഞ്ചു രൂപയാണ് വില. ഒരു ഗ്ലാസ് കുടിക്കുമ്പോള്‍ തന്നെ വയറു നിറയുമെന്നതിനാലും മറ്റുളളവയെ അപേക്ഷിച്ച് വില കുറവുളളതിനാലും ഇതിന് ആവശ്യക്കാര്‍ കൂടും. വെളളം ചേര്‍ക്കുന്നില്ലെന്നാണ് ഈ ജ്യൂസിന്റെ ഏറ്റവും വലിയ മേന്‍മ. വെളളം വഴി പകര്‍ച്ചവ്യാധികള്‍ പടരുന്ന വേനല്‍ക്കാലത്ത് കടയില്‍ നിന്നും വെളളമൊഴിക്കാതെ ജ്യൂസ് കിട്ടുന്നത് ആവശ്യക്കാരന് അനുഗ്രഹമാണ്. പ്രത്യേകിച്ച് പല ജ്യൂസ് കടകളിലെയും വൃത്തിഹീനമായ അന്തരീക്ഷത്തില്‍.












Click it and Unblock the Notifications