കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാമുകനോ? ഭര്‍ത്താവോ? അതോ?...2

  • By Staff
Google Oneindia Malayalam News

വിനയ്കപൂര്‍ എന്ന കൊക്കകോള ഇന്ത്യയുടെ ഡയറക്ടര്‍ അതിസമര്‍ത്ഥനായ മാനേജ്മെന്റ് വിദഗ്ധനാണ്. അദ്ദേഹത്തിന്റെ ബിസിനസ്സ്സാമര്‍ത്ഥ്യം ദില്ലിയില്‍ ഏറെ വാഴ്ത്തപ്പെട്ടതാണ്. ഒരു ദിവസം നതാഷ തന്റെ കുഞ്ഞിനെ ഡോക്ടറെ കാണിക്കാന്‍ വല്ലാതെ കഷ്ടപ്പെടുന്നത് കണ്ട് സഹായിക്കാന്‍ പുറപ്പെട്ടതോടെയാണ് വിനയ് നടാഷയുമായി അടുത്തത്. പക്ഷെ വിനയ് നതാഷയിലെ ഫൊട്ടോഗ്രാഫറെ ഏറെ ഇഷ്ടപ്പെട്ടു. അവര്‍ തമ്മില്‍ ഏറെ അടുത്തു. പിന്നീട് പാര്‍ട്ടികളില്‍ ഒന്നിച്ചു പങ്കെടുക്കുക പതിവാക്കി. പക്ഷെ അന്ന് ഒരു പാര്‍ട്ടി കഴിഞ്ഞ് നതാഷയെ ഗ്രേറ്റ് കൈലാഷിലെ ഫ്ലാറ്റില്‍ കൊണ്ടുവിട്ട് മടങ്ങുമ്പോള്‍ വിനയിന്റെ ലാന്‍സര്‍ കാര്‍ ആക്രമിച്ചതാരാണ്? ഇരുട്ടില്‍ അവരെ വ്യക്തമായി കാണന്‍ കഴിഞ്ഞില്ല. രണ്ടോ മൂന്നോ പേര്‍. അവര്‍ കാര്‍ തടഞ്ഞു നിര്‍ത്തി. പിന്നെ വിനയിനെയും ഡ്രൈവറെയും മര്‍ദ്ദിച്ചു. വിനയിന്റെ ശരീരത്തില്‍ പലയിടത്ത് എല്ലുകള്‍ ഒടിഞ്ഞു. അതിഗൗരവമായ ശസ്ത്രക്രിയകള്‍ക്കും നീണ്ട വിശ്രമത്തിനും ശേഷമാണ് വിനയ് ജീവിതത്തിലേക്ക് മടങ്ങിയത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം കൊക്കകോളയുടെ ലണ്ടനിലെ ചുമതല ഏറ്റെടുക്കാനിരിക്കുന്നതിനു മുന്‍പായിരുന്നു ഈ ആക്രമണം. ഇപ്പോള്‍ വിനയിന് നതാഷയെ വധിക്കേണ്ട കാര്യം ജീവിതത്തിലുണ്ടോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X