അകലത്തിന്റെ അതിരു ഭേദിക്കാന്‍ നെറ്റ് ഫോണ്‍
അമേരിക്കയിലോ ആഫ്രിക്കയിലോ അറേബ്യയിലോ ഉളള അടുത്ത ബന്ധുവിനോട്, സുഹൃത്തിനോട്, ഭാവി പങ്കാളിയോട് കൊച്ചു വര്‍ത്തമാനം പറയുന്നതിനുളള ചെലവ് ഏപ്രില്‍ ഒന്നു മുതല്‍ വളരെ കുറയും. ഗള്‍ഫിലെ കണവനോടുളള സ്വകാര്യസൊളളലിനിടയില് ഇനി ടെലിഫോണ്‍ കാള്‍ മീറ്ററില്‍ നോക്കി നെഞ്ചിടിപ്പു കൂട്ടേണ്ട. പകരം അടുത്തുളള ഇന്റര്‍നെറ്റ് കഫേയില്‍ ചെന്ന് സൗകര്യമായി കാര്യങ്ങള്‍ പറയാം. കിന്നാരം ചൊല്ലല്‍ മണിക്കൂറുകള്‍ നീണ്ടാലും മണിപ്പേഴ്സിന്റെ കനം കാര്യമായി കുറയില്ല.
വിളിക്കുന്ന സ്ഥലമനുസരിച്ച് ചാര്‍ജില്‍ ഏറ്റക്കുറച്ചില്‍ വരും. അമേരിക്കയില്‍ വിളിക്കുന്ന ചാര്‍ജല്ല, അറേബ്യയിലേയ്ക്കു വിളിക്കാന്‍. ഇപ്പോഴത്തെ ടെലിഫോണ്‍ നിരക്കനുസരിച്ച് അമേരിക്കയിലേയ്ക്കുളള ഒരു കോളിന് മിനിട്ടില്‍ 45 രൂപ നല്‍കണം. എന്നാല്‍ നെറ്റ് നിരക്കില്‍ ഇത് മിനിട്ടിന് 10 രൂപയേ ആകൂ. ഒരു മിനിട്ടില്‍ 35 രൂപ വരെ ലാഭിക്കാം.
വിദേശ രാജ്യത്തേയ്ക്ക് കമ്പ്യൂട്ടറില്‍ നിന്നും ടെലിഫോണിലേയ്ക്കും ഫോണ്‍ ചെയ്യാം. എന്നാല്‍ ഇന്ത്യയ്ക്കകത്ത് കമ്പ്യൂട്ടറില്‍ നിന്നും കമ്പ്യൂട്ടറിലേയ്ക്ക് മാത്രമേ കോള്‍ അനുവദിക്കപ്പെട്ടിട്ടുളളൂ.
ഇന്റര്‍നെറ്റില്‍ സൗജന്യ ഫോണ്‍ സേവനം അനുവദിക്കുന്ന സൈറ്റുകളുമുണ്ട്. ബഡ്ഡി ഫോണ്‍, ഡയല്‍പാഡ്, പിസി2ഫോണ്‍ മുതലായ സോഫ്റ്റ്വെയറുകള് ഡൗണ്‍ലോഡു ചെയ്താല്‍ സൗജന്യമായി സംസാരിക്കാം. എന്നാല്‍ ഇത്തരം സൗജന്യം കഫേകള്‍ അനുവദിക്കുമോ എന്ന് കണ്ടറിയണം. അനുവദിച്ചാല്‍ ഭാഗ്യം. കാരണം നെറ്റ് നിരക്ക് മാത്രം നല്കി ഫോണ്‍ ചെയ്യാം. പലേടത്തും ഇപ്പോള്‍ മണിക്കൂറിന് 10 -25 രൂപവരെയാണ് ഇന്റര്‍നെറ്റ് നിരക്ക്.
പുതിയ സമ്പ്രദായം നിലവില്‍ വരുന്നതോടെ ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെയും നെറ്റ് കഫേകളുടെയും ഭാഗ്യം തെളിയുമെന്നാണ് നെറ്റ് - ടെലികോം വിദഗ്ദ്ധരുടെ അഭിപ്രായം. പുതിയ അവസരങ്ങള്‍ ഇതു മൂലം തുറന്നു കിട്ടുമെന്ന് ഐഎസ്പി അസോസിയേഷന് ( ഇന്റ്നെറ്റ് സേവന ദാതാക്കളുടെ സംഘടന) പ്രസിഡന്റ് അമിതാഭ് സിംഗാള്‍ പറയുന്നു.
വിവിധ ഇന്റര്‍നെറ്റ് ദാതാക്കളും ടെലികോം വകുപ്പുമായി രൂക്ഷമായ മത്സരത്തിന് ഇതോടെ അരങ്ങു തെളിയും. സ്വകാര്യ മേഖലയുമായി മത്സരത്തിനുറച്ചാണ് ടെലികോം നിരക്കുകള്‍ അടുത്തിടെ വന്‍ തോതില്‍ കുറച്ചത്. നെറ്റ് ഫോണ്‍ നിലവില്‍ വരുന്നത് കണക്കിലെടുത്ത് ഏപ്രില്‍ ഒന്നുമുതല്‍ എസ് ടി ഡി, ഐ എസ് ഡി നിരക്കുകള്‍ വീണ്ടും കുറച്ചിട്ടുണ്ട്.
1
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications