പ്രണോയ് റോയിയ്ക്കു പകരം രവീണ?
രാജ്യത്ത് ഇന്ന് ലഭ്യമായ മോഹവിലയുളള ചാനല്‍ മാനേജര്‍മാരില്‍ ഒരാളാണ് രവീണാ രാജ് കോഹ്ലി. ആസ്ട്രേലിയയിലെ മാദ്ധ്യമ രാജാവായ കെറിപാര്‍ക്കറുടെ ചാനല്‍ ഒമ്പതുമായി ചേര്‍ന്ന് ഹിമാലയന്‍ ഫ്യൂച്ചറിസ്റിക് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് എന്ന കമ്പനി ഇന്ത്യയില്‍ തുടങ്ങിയ എച്ച് എഫ് സി എല്‍ നയന്‍ ബ്രോഡ്കാസ്റിംഗ് മേധാവിയായിരുന്നു കഴിഞ്ഞ വര്‍ഷം വരെ രവീണ.
അജ്ഞാതമായ കാരണങ്ങളാല്‍ ആ പദവി കഴിഞ്ഞ വര്‍ഷം അവര്‍ ഒഴിഞ്ഞു. അന്നു മുതല്‍ രവീണാ രാജ് അഭ്യൂഹങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. സോണിയിലേയ്ക്കു മടങ്ങിപ്പോകുമെന്നും കുനാല്‍ ദാസ് ഗുപ്തയ്ക്കു പകരം സോണി ചാനലിന്റെ മേധാവിയാകുമെന്നുമായിരുന്നു അന്നു പ്രചരിച്ച കഥ. സോണി ചെയര്‍മാന്‍ മൈക്കേല്‍ ഗ്രിണ്ടന്റെ സന്ദര്‍ശനത്തോടെ ആ കഥകള്‍ക്ക് വിരാമമായി.
1












Click it and Unblock the Notifications