ഉല്‍പാദന ചെലവ് കുറവ് കേരളത്തില്‍...2
സാങ്കേതിക മേഖലയുടെ ആധുനീകരണം ഏറ്റവും ആവശ്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വ്യാവസായിക ഉല്‍പന്നങ്ങള്‍ക്ക് ദീര്‍ഘായുസില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. പുതിയ ഉല്‍പന്നങ്ങളും ബ്രാന്‍ഡുകളും പരീക്ഷിക്കുന്ന ഉപഭോക്താക്കളാണ് ഇന്നുളളത്. എല്ലാം സര്‍ക്കാരില്‍ നിന്നും വരുമെന്നു പ്രതീക്ഷ അസ്ഥാനത്താണ്.
ഉല്‍പാദക കേന്ദ്രങ്ങള്‍ കേന്ദ്രീകരിക്കുക എന്നതാണ് ഇനി സംസ്ഥാനം ചെയ്യേണ്ടത്. സംസ്ഥാനത്തിനകത്ത് അടിസ്ഥാന സൗകര്യങ്ങള്‍ പൊതുവായി ലഭ്യമാകുന്ന തരത്തില്‍ ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. ഉല്‍പാദകര്‍ക്കും സ്വന്തം നിലയില്‍ ഈ മാര്‍ഗം സ്വീകരിക്കാവുന്നതാണ്. അടിസ്ഥാന സൗകര്യങ്ങള്‍ നെറ്റ് വര്‍ക്കു ചെയ്യുമ്പോള്‍ പരമാവധി ഉല്‍പാദനം വര്‍ദ്ധിപ്പിക്കാന്‍ അവര്‍ക്കു കഴിയും.
മത്സര ശേഷി നിശ്ചയിക്കുന്നതില്‍ അടിസ്ഥാന സൗകര്യ ലഭ്യത പ്രധാന ഘടകമാണ്. കുറഞ്ഞ ചെലവ്, ഉല്‍പന്നത്തിന്റെ ഗുണനിലവാരം, വിപണനത്തിലെ വിശ്വാസ്യത എന്നിവയാണ് മത്സര ശേഷി നിശ്ചയിക്കുന്നത്. ഉല്‍പാദന ചെലവ് കുറയണമെങ്കില്‍ വിഭവസ്രോതസുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാകണം. വിഗദ്ദ്ധരായ തൊഴിലാളികളുടെ സഹായത്തോടെ മികവുറ്റ ഉല്‍പന്നങ്ങളുടെ ഉല്‍പാദനത്തിന് ഇത് സഹായിക്കും. വാര്‍ത്താ വിനിമയ- ഗതാഗത സൗകര്യങ്ങളും മെച്ചപ്പെടുന്നത് ഗുണകരമാണ്.
സാമ്പത്തികേതര ഘടകങ്ങളും മത്സര ശേഷി നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കുന്നെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. അഴിമതിയില്ലാത്ത രാഷ്ട്രീയ വ്യവസ്ഥ, തൊഴില്‍ നിയമങ്ങള്‍, തര്‍ക്കപരിഹാര സ്ഥാപനങ്ങള്‍ എന്നിവയും സംസ്ഥാനത്തിന്റെ വ്യാവസായിക രംഗത്തെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ഇത് കൈവരിക്കുന്നതിന് രാഷ്ട്രീയ ഇച്ഛാശക്തി ഉണ്ടാകണം. എങ്കില്‍ തൊഴില്‍ ദിനങ്ങള്‍ നഷ്ടമാകുന്നതൊഴിവാക്കി ലഭ്യമായ നിക്ഷേപങ്ങളില്‍ നിന്നും ലാഭമുണ്ടാക്കാന്‍ കഴിയുമെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
2


Click it and Unblock the Notifications