കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെക്കോര്‍ഡുകള്‍ പിറക്കുന്ന ബാറ്റുമായി സചിന്‍

  • By Staff
Google Oneindia Malayalam News

93 ടെസ്റുകളില്‍ നിന്ന് 29 -ാം സെഞ്ച്വറി തികച്ച് സചിന്‍ കായിക ലോകത്തിനു മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. ഒപ്പം നില്‍ക്കുന്നത് ആസ്ട്രേലിയയുടെ സര്‍ ഡോണ്‍ ബ്രാഡ്മാന്‍. തൊട്ടു മുകളില്‍ ഒരാള്‍ മാത്രം. 34 സെഞ്ച്വറികളോടെ ഇന്ത്യയുടെ സുനില്‍ ഗവാസ്ക്കര്‍.

പതിവ് മാന്ത്രിക സ്പര്‍ശമുളള ഒരു ഇന്നിംഗ്സ് ആയിരുന്നില്ല പോര്‍ട്ട് ഓഫ് സ്പെയിനില്‍ കണ്ടത്. പലപ്പോഴും സചിന്‍ പതറുന്നുണ്ടായിരുന്നു. മൂന്നു തവണ പുറത്തായെന്ന് ഉറപ്പിച്ചതുമാണ്. സാന്‍ഫോര്‍ഡിന്റെ പന്തില്‍ സചിന്‍ നല്‍കിയ അവസരം മുതലാക്കാന്‍ കാമറൂണ്‍ കഫിയ്ക്കു കഴിഞ്ഞിരുന്നെങ്കില്‍ ... മാര്‍ലോണ്‍ ബ്ലാക്കിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ എടുത്ത ക്യാച്ച് അമ്പയര്‍ അശോക ഡിസില്‍വ അനുവദിച്ചിരുന്നെങ്കില്‍....മെര്‍വ് ധില്ലന്റെ ലെഗ് ബിഫോര്‍ അപ്പീലിനു മുന്നില്‍ ഡാരില്‍ ഹാര്‍പര്‍ ചൂണ്ടു വിരല്‍ ആകാശത്തേയ്ക്ക് ഉയര്‍ത്തിയിരുന്നെങ്കില്‍.....

ക്രിക്കറ്റിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതയായ ഈ എങ്കിലുകള്‍ സചിനെയും തുണച്ചു. ഭാഗ്യത്തിന്റെ തൂവല്‍സ്പര്‍ശമുളള ഒരിന്നിംഗ്സ് എന്നത് പക്ഷേ, ആ കളിയുടെ ചാരുത ചോര്‍ത്തുന്നില്ല. ഗയാനയില്‍ നഷ്ടപ്പെട്ടത് ഇവിടെ നേടണമെന്ന നിശ്ചയദാര്‍ഢ്യവുമായാണ് താന്‍ ക്രീസില്‍ ഇറങ്ങിയതെന്ന് കളിയ്ക്കു ശേഷം സചിന്‍ പറയുകയും ചെയ്തു. നേരിയ വ്യത്യാസത്തിന് പലപ്പോഴായി നഷ്ടപ്പെട്ടത് നേടാനുളള ഉറച്ച തീരുമാനം. ഭാഗ്യം ആ തീരുമാനത്തോടൊപ്പം നിന്നു എന്നു പറയുന്നതാവും ശരി. ധീരന്മാര്‍ക്കൊപ്പമാണ് ഭാഗ്യം എന്നു പറയുന്നത് വെറുതെയല്ല.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X