കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ആത്മാര്‍ത്ഥതയോ അതോ ഇരട്ട മുഖമോ?

  • By Staff
Google Oneindia Malayalam News

സ്വന്തം വാചകങ്ങള്‍ വിഴുങ്ങാനും അവസരങ്ങള്‍ ഇമേജു വര്‍ദ്ധിപ്പിക്കാന്‍ മാത്രം ഉപയോഗിക്കാനും ശ്രമിക്കുന്ന ആന്റണിയെയാണ് സൂക്ഷ്മ വിശകലനത്തില്‍ കാണാന്‍ കഴിയുന്നത്. ജീവനക്കാരൊന്നടങ്കം പണിമുടക്കിയ കഴിഞ്ഞ സമരകാലത്ത് നമ്മുടെ മുഖ്യമന്ത്രി പത്രക്കാരുടെ മുന്നില്‍ സമര്‍ത്ഥമായി ഒരു നാടകമാടി. പെന്‍ഷന്‍ പ്രായം കൂട്ടുമോ എന്ന പത്രക്കാരുടെ ചോദ്യത്തിന് കണ്ണീരിന്റെ നനവുളള സ്വരത്തില്‍ ആന്റണി പറഞ്ഞ മറുപടി ഓര്‍ക്കുന്നുണ്ടോ?

ബിരുദവും ബിരുദാനന്തര ബിരുദവും നേടിയവര്‍ തൂപ്പു ജോലിയ്ക്കും തയ്യാറാകുന്ന നാടാണിത്. പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ കേരളത്തില്‍ ചെറുപ്പക്കാരുടെ ആത്മഹത്യ പെരുകും. അതു കൊണ്ട് പെന്‍ഷന്‍ പ്രായം ഉയര്‍ത്തുന്ന പ്രശ്നമില്ല. കേരളത്തിലെ ചെറുപ്പക്കാരുടെ ദൈവമായി അന്നു മുതല്‍ ആന്റണി. ഈ മനുഷ്യന്‍ തങ്ങള്‍ക്ക് നാമമാത്രമായെങ്കിലും തൊഴില്‍ അവസരങ്ങളൊരുക്കുമെന്ന് വിദ്യാസമ്പന്നരായ കേരളത്തിലെ തൊഴിലില്ലാപ്പട ആശിച്ചു.

ഇന്ന് അതേ ആന്റണി പറയുന്നു, അഡ്വൈസ് മെമ്മോ കിട്ടിയാലും സര്‍ക്കാരിന് തൊഴില്‍ നല്‍കാനാവില്ലെന്ന്. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ ഒഴിവുകള്‍ നികത്തുന്ന ഭരണഘടനാ സ്ഥാപനമായ പിഎസ്സിയുടെ നിലനില്‍പ്പും സാധുതയും ചോദ്യം ചെയ്ത ആദ്യ മുഖ്യമന്ത്രിയെന്ന നിലയിലും ആന്റണിയുടെ പേര് ചരിത്ര പുസ്തകത്തില്‍ പതിയും.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X