ഇത് ആത്മാര്‍ത്ഥതയോ അതോ ഇരട്ട മുഖമോ?...2
ഇത് ആത്മാര്‍ത്ഥതയോ അതോ ഇരട്ട മുഖമോ?...2
കേരളത്തിലെ തൊഴിലില്ലാപ്പടയ്ക്ക് ഓരോ പിഎസ്സി പരീക്ഷയും പ്രതീക്ഷയുടെ ഉല്‍സവങ്ങളാണ്. നിരന്തരമായ തയ്യാറെടുപ്പോടെ ഓരോ പരീക്ഷയെയും സമീപിക്കുന്ന ലക്ഷക്കണക്കിന് തൊഴിലന്വേഷകര്‍ കേരളത്തിലുണ്ട്. ട്യൂട്ടോറിയല്‍ കോളെജുകളിലെ അദ്ധ്യാപകരുടെ ഒറ്റപ്രതീക്ഷയാണ് ഈ പരീക്ഷകള്‍. തൊഴില്‍ വീഥിയിലും തൊഴില്‍ വാര്‍ത്തയിലും പിഎസ്സി വിജ്ഞാപനം വരുന്നതു മുതല്‍ തുടങ്ങുന്നു അവരുടെ തയ്യാറെടുപ്പുകള്‍.
ഒന്നിച്ച് അപേക്ഷകളയയ്ക്കല്. അതിനു ശേഷമുളള കമ്പയിന്സ്റഡി. കണക്കും ഇംഗ്ലീഷും അറിയാവുന്നവര്‍ കേമന്മാരാകുന്ന ചെറിയ പഠനസംഘങ്ങള്‍. പത്രങ്ങള്‍ പരതിയും പുസ്തകങ്ങള്‍ തപ്പിയും അറിയാവുന്നവരോട് അന്വേഷിച്ചുമൊക്കെ ശേഖരിക്കുന്ന പൊതുവിജ്ഞാനത്തിന്റെ തുണ്ടുകളുമായി പരീക്ഷാ ദിവസമെത്താന്‍ കാത്തിരിക്കുന്നവര്‍ എത്രയാണെന്ന് ആന്റണിയ്ക്ക് നന്നായി അറിയില്ലേ?
റാങ്ക് ലിസ്റില്‍ പേരു വരുന്നവര്‍ക്ക് നാട്ടില്‍ ഐഎഎസിന് തിരഞ്ഞെടുക്കപ്പെട്ടവരുടെ വിലയാണ് കിട്ടുന്നത്. ഒഴിവുകളുടെ എണ്ണം തിരയലാണ് പിന്നെ ജോലി. സംവരണത്തിന്റെ ശതമാനമന്വേഷിച്ച് തന്റെ ഊഴമെത്തുന്ന ദിനവും കാത്തിരിക്കുന്നവര്‍. ഒടുവിലൊരുനാള്‍ അഡ്വൈസ് മെമ്മൊയുമായി പോസ്റ്മാന്‍ എത്തുന്ന ദിനം. നാട്ടിലും വീട്ടിലും പിന്നെ ഉല്‍സവമാണ്.
ലോട്ടറിയടിക്കുന്നവനേക്കാള് ഭാഗ്യം വേണം സര്‍ക്കാര്‍ ജോലി കിട്ടാനെന്നു കരുതുന്ന സമൂഹത്തില്‍ ജോലി കിട്ടിയെന്നുറപ്പിച്ചു നടന്ന ആയിരക്കണക്കിന് ചെറുപ്പക്കാരുടെ ജീവിത സ്വപ്നമാണ് ആന്റണി ചവിട്ടിയരച്ചത്. വകുപ്പുകളില്‍ വരുന്ന ഒഴിവുകള്‍ യഥാസമയം തങ്ങളെ അറിയിക്കാറില്ലെന്ന പിഎസ്സിയുടെ വെളിപ്പെടുത്തലും ഇതോടൊപ്പം ചേര്‍ത്തു വായിക്കണം. ചുരുക്കത്തില്‍ സംസ്ഥാനത്ത് ഇപ്പോള്‍ നിലനില്‍ക്കുന്നത് അപ്രഖ്യാപിത നിയമന നിരോധനമാണ്.
ഒരു വശത്ത് തൊഴിലില്ലാത്തവര്‍ക്കു വേണ്ടി പരസ്യമായി കരയുക. മറുവശത്ത് ടെസ്റ് എഴുതി വിജയിച്ച് നിയമന ഉത്തരവ് കിട്ടിയവരോടു പോലും ജോലിയില്ല, പോയി വേറെ പണി നോക്ക് എന്നു പറയുക. ഈ രണ്ടു വേഷവും ഒരു മനസാക്ഷിക്കുത്തുമില്ലാതെ ആന്റണി ആടുന്നത് എന്ത് വിരോധാഭാസമാണ്. കരുണാകരന് പോലും ഇത്ര വരികയില്ല.
2
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications