ഭാരതപ്പുഴ വറ്റുന്നത് എന്തുകൊണ്ട്?
അയല്‍ സംസ്ഥാനങ്ങള്‍ തമ്മിലുളള സഹകരണത്തിന്റെ നല്ല മാതൃകയായിട്ടാണ് പറമ്പിക്കുളം ആലിയാര്‍ പദ്ധതി വിലയിരുത്തപ്പെടുന്നത്. എന്നാല്‍ കേരളത്തിന്റെ ഉദാസീനത കാരണം പദ്ധതി ഇന്ന് വിവാദത്തിലാണ്. കരാറിന്റെ കാലാവധി കഴിഞ്ഞിട്ട് 10 വര്‍ഷമായിട്ടും അത് ഇതുവരെ പുതുക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല.
തമിഴ്നാട്ടിലെ ആനമല പര്‍വത നിരകളില്‍ നിന്നാണ് ഭാരതപ്പുഴയുടെ ഉല്‍ഭവം. അവിടെ ഈ നദി ആലിയാര്‍ എന്നറിയപ്പെടുന്നു. ചിറ്റൂരില്‍ വച്ചാണ് നദി കേരളത്തില്‍ പ്രവേശിക്കുന്നത്. ഇതിനിടെ ഒട്ടേറെ പോഷക നദികളും നദിയില്‍ ചേരുന്നു. ചിറ്റൂര്‍പുഴയും കല്‍പ്പാത്തിപ്പുഴയും തമ്മില്‍ ചേരുന്ന പര്‍ലിയില്‍ വച്ചാണ് നദി ഭാരതപ്പുഴയെന്ന് നാമകരണം ചെയ്യപ്പെടുന്നത്.
തമിഴ്നാട്ടില്‍ രണ്ടു റിസര്‍വോയറുകളും കേരളത്തില്‍ ഏഴ് റിസര്‍വോയറുകളുമാണ് ഭാരതപ്പുഴയിലുളളത്. തമിഴ്നാട്ടിലെ തിരുമൂര്‍ത്തി, ആലിയാര്‍, കേരളത്തിലെ കാഞ്ഞിരപ്പുഴ, മലമ്പുഴ, വാളയാര്‍, മീങ്കര, ചുളളിയാര്‍, പൊത്തുണ്ടി, മംഗലം എന്നിവയാണ് അവ. ഇവയെക്കൂടാതെ നദിയെ വഴിതിരിച്ചു വിടുന്ന മൂളത്തറ റെഗുലേറ്റര്‍, ചീരക്കുഴി എന്നിവയുമുണ്ട്.
1960 ല്‍ രൂപം നല്‍കിയ പറമ്പിക്കുളം ആലിയാര്‍ കരാറനുസരിച്ച് നദീജലം ഇരുസംസ്ഥാനങ്ങളും തമ്മില്‍ പങ്കുവയ്ക്കണം. റിസര്‍വോയറുകള്‍, അവ പരസ്പരം ബന്ധിപ്പിക്കുന്ന കനാലുകള്‍, ചാനലുകള്‍, ടണലുകള്‍ എന്നിവയാണ് പറമ്പിക്കുളം ആലിയാര്‍ പദ്ധതിയിലുളളത്.
എട്ടു ഡാമുകള്‍, രണ്ട് അണകള്‍, 300 കിലോമീറ്റര്‍ നീളമുളള കനാലുകള്‍, 31 കിലോമീറ്റര്‍ നീളത്തില്‍ ടണല്‍ എന്നിവ പദ്ധതി പ്രകാരം പണികഴിപ്പിച്ചിട്ടുണ്ട്. പെരിയാര്‍, ചാലക്കുടിപ്പുഴ, ഭാരതപ്പുഴ എന്നീ നദികളെ നേരിട്ടു ബാധിക്കുന്നതാണ് പറമ്പിക്കുളം ആലിയാര്‍ പദ്ധതി.
1












Click it and Unblock the Notifications