കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാരതപ്പുഴ വറ്റുന്നത് എന്തുകൊണ്ട്?...2

  • By Staff
Google Oneindia Malayalam News

നദിയെ പ്രകൃതിയ്ക്കു നിരക്കാത്ത തരത്തില്‍ ചൂഷണം ചെയ്യുന്നതാണ് നിളയുടെ മരണത്തിന് കാരണമെന്ന് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധകമ്മിറ്റി അഭിപ്രായപ്പെടുന്നു. ഭൂഗര്‍ഭ ജലവും നദീജലവും അമിതമായി ചൂഷണം ചെയ്യപ്പെടുന്നുണ്ടെന്നാണ് കമ്മിറ്റിയുടെ നിഗമനം. മര്യാദ കെട്ട മണല്‍വാരല്‍, വ്യവസായശാലകളില്‍ നിന്നുളള ജലമലിനീകരണം, വനനശീകരണം എന്നിവയൊക്കെ നിളയുടെ കൊലപാതകത്തിന് ഉത്തരവാദികളാണ്.

നദിയും അതിനോട് ചേര്‍ന്ന ആവാസ വ്യവസ്ഥയും വെളളത്തിന്റെ വറ്റാത്ത ഉറവകളാണെന്ന് കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഇത് മനുഷ്യന്‍ വിവേചനമില്ലാതെയാണ് ചൂഷണം ചെയ്യുന്നത്. ലക്കിടി മുതല്‍ തിരുനാവായ വരെയുളള നദീനിരപ്പ് താഴാന്‍ കാരണം ഈ ഉറവയുടെ അമിതചൂഷണമാണ്. ഈ പ്രദേശത്ത് ഒന്നു മുതല്‍ ഒന്നര മീറ്റര്‍ വരെ ജലനിരപ്പ് താഴന്നിട്ടുണ്ട്. നദീ പരിസരത്ത് കിണറുകള്‍ വറ്റാനും ഈ ചൂഷണം കാരണമായി.

കുടിവെളളത്തിനായി നദിയില്‍ സ്ഥാപിച്ചിരിക്കുന്ന പമ്പിംഗ് സ്റേഷനുകളെല്ലാം ജലക്ഷാമം നേരിടുകയാണ്. എല്ലാം വറ്റിവരണ്ടു കഴിഞ്ഞു. പലതും പുനര്‍നിര്‍മ്മിക്കുകയാണ്. കടുത്ത സാമൂഹിക സാമ്പത്തിക പ്രശ്നങ്ങളിലേയ്ക്കാണ് നിളയിലെ ജലക്ഷാമം കേരളത്തെ തളളിവിടുന്നത്. തിരുനാവായയിലെ ഓരു പ്രശ്നം അനുദിനം കൂടിവരുന്നു. പുഴയുടെ മരണം സൃഷ്ടിക്കുന്ന പരിസ്ഥിതിപ്രശ്നങ്ങള്‍ വേറെ.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X