ഭാരതപ്പുഴ വറ്റുന്നത് എന്തുകൊണ്ട്?...3
ജലത്തിന്റെ ഉപഭോഗം കൂടിയതും നദി വറ്റാന്‍ ഒരു കാരണമാണ്. ആളോഹരി ജലവിനിയോഗം കുതിച്ചുയരുകയാണ്. കിണറുകളുടെ എണ്ണം വര്‍ദ്ധിക്കുന്നു. വ്യവസായത്തിനും കാര്‍ഷികാവശ്യങ്ങള്‍ക്കും വേണ്ട ജലത്തിന്റെ അളവിലും ഗണ്യമായ വര്‍ദ്ധനയുണ്ടായി. എന്നാല്‍ ഇതിനനുസരിച്ച് മഴവെളളം ഭൂമിക്കടിയില്‍ ശേഖരിക്കപ്പെടുന്നതില്‍ വര്‍ദ്ധനയുണ്ടായിട്ടില്ല. കിണറുകളിലും ടാങ്കുകളിലും ശേഖരിക്കപ്പെടുമെന്നല്ലാതെ ഭൂമിയുടെ ഉറവ വര്‍ദ്ധിപ്പിക്കാന്‍ മഴവെളളം ഉപയോഗപ്പെടുന്നില്ല. വൃഷ്ടിപ്രദേശങ്ങളില്‍ മഴവെളളം മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കപ്പെടുന്നതും ജലക്ഷാമത്തിന് പ്രധാനകാരണമാണ്.
മനുഷ്യന്റെ ഉപഭോഗം വര്‍ദ്ധിക്കുന്നതിനനുസരിച്ച് സ്രോതസുകളില്‍ ജലം വര്‍ദ്ധിക്കുന്നില്ല എന്നതാണ് നദികള്‍ വറ്റാനുളള പ്രധാന കാരണങ്ങളിലൊന്ന്. വിവേചനമില്ലാതെ നദികളെയും അവയുടെ പരിസ്ഥിതിയെയും ഉപയോഗിക്കുന്നതും നദിയെ കൊല്ലാതെ കൊല്ലുന്നു.
3












Click it and Unblock the Notifications