കേരളത്തില്‍ വനം കയ്യേറാന്‍ മുന്‍ പ്രധാനമന്ത്രിയും
ആദിവാസികളുടെ ഉന്നമനത്തിന്റ പേരില്‍ അഗളിയില്‍ വനഭൂമി സ്വന്തമാക്കിയതും ആ യാത്രയിലായിരുന്നു. ഇന്ത്യയെ മുഴുവന്‍ ഇളക്കി മറിച്ച് പദയാത്രയില്‍ ആവേശം കയറി ഒപ്പം കൂടിയവര്‍ ഏറെയായിരുന്നു. ആദിവാസികളുടെ പുനരധിവാസവും ഉന്നമനവുമായിരുന്നു ചന്ദ്രശേഖറിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന്. അതിനായി അദ്ദേഹം ഒരു ട്രസ്റിനു രൂപം നല്‍കി, ഭാരത് യാത്രാ ട്രസ്റ്.
മുന്‍ കര്‍ണാടക മുഖ്യമന്ത്രി രാമകൃഷ്ണ ഹെഗ്ഡെയും ഭാരത് യാത്രാ ട്രസ്റില്‍ അംഗമായിരുന്നു. പാലക്കാട് ജില്ലയിലെ അട്ടപ്പാടിയിലെ ആദിവാസി ഭൂമി അന്ന് ഈ ട്രസ്റ് വാങ്ങി. 1975ല്‍ കേരളസര്‍ക്കാര്‍ പാസാക്കിയ നിയമമനുസരിച്ച് ആദിവാസി ഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ല. ഈ നിയമം മറികടന്നാണ് ട്രസ്റ് ഭൂമി സ്വന്തമാക്കിയത്.
മണ്ണാര്‍ക്കാട് ട്രഷറി ഓഫീസിലുളള രേഖകള്‍ പ്രകാരം അഗളി വില്ലേജിലെ അട്ടപ്പാടിയിലെ 1.440 ഹെക്ടറും മറ്റൊരു 3.75 ഹെക്ടറും വാങ്ങിയിരിക്കുന്നത് സദാനന്ദ് ചന്ദ്രശേഖറാണ്. ഇത് ഔദ്യോഗിക രേഖകള്‍ പ്രകാരമുളള സ്ഥലം. അനൗദ്യോഗികമായി 50 ഹെക്ടര്‍ പ്രദേശം ട്രസ്റിന്റെ കൈവശമുണ്ട്. ചന്ദ്രശേഖറിന്റെ സ്വന്തം പേരിലല്ല, മറിച്ച് ട്രസ്റിന്റെ പേരിലാണ് സ്ഥലം.
1












Click it and Unblock the Notifications