കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭാവനയുണ്ടെങ്കില്‍ തേങ്ങയെ രക്ഷിക്കാം...

  • By Staff
Google Oneindia Malayalam News

മാത്രമല്ല, മറ്റ് സസ്യ എണ്ണകളില്‍ നിന്നും തേങ്ങയും വെളിച്ചെണ്ണയും നേരിടുന്ന ഭീഷണി പറഞ്ഞറിയിക്കാനും വയ്യ. അതുകൊണ്ട് ഒരു എണ്ണക്കുരുവെന്ന നിലയ്ക്ക് തേങ്ങയ്ക്ക് വലിയ ഭാവിയില്ല. - മന്ത്രി വ്യക്തമാക്കി.

അതുകൊണ്ട് ഇനി തേങ്ങയെ വെളിച്ചെണ്ണയുണ്ടാക്കുന്നതിന് പകരം ഭക്ഷ്യവസ്തുക്കളുണ്ടാക്കാന്‍ ഉപയോഗിക്കണം. ഇപ്പോള്‍ ഇന്ത്യയിലെ ആകെ തേങ്ങയില്‍ 32 ശതമാനം മാത്രമേ വെളിച്ചെണ്ണയുണ്ടാക്കാന്‍ ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ട് തന്നെ തേങ്ങയെ രുചികരമായ ഭക്ഷ്യവസ്തുക്കളുണ്ടാക്കാനുള്ള അസംസ്കൃതവിഭവമായി ഉപയോഗിക്കണം. ഒപ്പം തേങ്ങയെ വൈവിധ്യവല്ക്കരിക്കാനുള്ള ശ്രമം കാര്യമായി നടത്തണം.- മന്ത്രി പറഞ്ഞു.

അതെ, ഭാവനയുണ്ടെങ്കില്‍ തേങ്ങയെ രക്ഷിക്കാം എന്നാണ് കൃഷിമന്ത്രി പറഞ്ഞതിന്റെ സാരം. കേരം വിളയുന്ന കേരളത്തിന്റെ കാതുകളില്‍ മന്ത്രിയുടെ ഈ ദീര്‍ഘദര്‍ശനം പതിക്കുന്നുണ്ടാവുമോ?കഴിഞ്ഞ ദിവസം കാസര്‍ഗോഡ് സെന്‍ട്രല്‍ പ്ലാന്റേഷന്‍ ക്രോപ്സ് റിസര്‍ച്ച് ഇന്‍സ്റിട്യൂട്ടിലെ മൂന്നു യുവശാസ്ത്രജ്ഞര്‍ തേങ്ങയില്‍ നിന്ന് രുചികരമായ ഉപ്പേരിയുണ്ടാക്കാമെന്ന് കണ്ടുപിടിച്ചിരുന്നു.

മാസങ്ങള്‍ നീണ്ട ഗവേഷണങ്ങള്‍ക്കൊടുവിലാണ് ഈ ശാസ്ത്രജ്ഞര്‍ ഇക്കാര്യം കണ്ടെത്തിയത്. പക്ഷെ നമ്മുടെ കേരളത്തിന്റെ കൃഷിമന്ത്രി അക്കാര്യം കേട്ടതായി പോലും നടിച്ചിട്ടില്ല. പിന്നെ കേരളം എങ്ങിനെ രക്ഷപ്പെടും. ഗവേഷണവും മന്ത്രിമാരുടെ തേങ്ങയെയും കേരകര്‍ഷകനെയും രക്ഷിക്കാനുള്ള നടപടികളും രണ്ടു വഴിക്കായാല്‍ മണ്ഡരിയും സസ്യഎണ്ണകളും മറുനാടന്‍ തേങ്ങയും കൂടി കേരളത്തിലെ തെങ്ങിന് ശവക്കുഴിതോണ്ടുമെന്ന് സംശയം വേണ്ട.

കുറെയധികം രൂപ നല്കി തേങ്ങസംഭരിച്ച് തൃപ്തിയടയുകയല്ല, പകരം ഭാവനയുപയോഗിച്ച് തേങ്ങയെയും തെങ്ങിനെയും രക്ഷിക്കാനാണ് ശ്രമിക്കേണ്ടത്. കേന്ദ്രമന്ത്രിക്ക് അതറിയാമെങ്കില്‍ കേരളം എന്തുകൊണ്ട് ഇക്കാര്യം അറിയാതെ പോകുന്നു. ആഗോളവല്ക്കരണത്തിന്റെ ഈ യുഗത്തില്‍ രക്ഷപ്പെടണമെങ്കില്‍ പുതിയ അറിവുകളാണ് ആവശ്യം അല്ലാതെ സംഭരണമല്ല. പ്രായം കൂടിയതിനാല്‍ ഗൗരിയമ്മ ഇക്കാര്യം കേള്‍ക്കുന്നുണ്ടാവുമോ ആവോ?

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X