വരുന്നു . . . സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ചിട്ടി കമ്പനി...2
വരുന്നു . . . സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ചിട്ടി കമ്പനി...2
കേരളത്തില്‍ നിന്ന് വിദേശത്തെത്തി ജോലി ചെയ്യുന്ന ആളുകളില്‍ ഭൂരിഭാഗവും കാര്യമായ വിദ്യാഭ്യാസം ഇല്ലാത്തവരാണ്. ഗള്‍ഫ് മേഘലയിലാണ് ഇതില്‍ കൂടുതല്‍ പേരും ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ആധുനിക നിക്ഷേപ മാര്‍ങ്ങളെക്കുറിച്ച് കാര്യമായ അറിവില്ലാത്തതാണ് ചിട്ടിപോലുള്ള രംഗങ്ങളിലേയ്ക്ക് ഇവരുടെ പണവും എത്താന്‍ കാരണമാവുന്നത്.
ഗള്‍ഫ് യുദ്ധത്തോടെ ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ കേരളത്തില്‍ പണം നിക്ഷേപിയ്ക്കുന്നത് കൂടുതല്‍ സാധാരണമായി. അതിന് മുന്‍പ് പലരും ഗള്‍ഫില്‍ തന്നെയുള്ള ബാങ്കുകളില്‍ നിക്ഷേപിയ്ക്കുക പതിവായിരുന്നു. അതായത് മലയാളികള്‍ ചെരുകിട നിക്ഷേപം നടത്തുന്നവരാണെന്ന് അര്‍ത്ഥം. ഏതൊരു ധനകാര്യ സ്ഥാപനത്തിനും കേരളത്തില്‍ പ്രവര്‍ത്തിയ്ക്കുന്നതിന് അനുയോജ്യമായ ഘടകങ്ങളാണിവയെല്ലാം.
സര്‍ക്കാര്‍ നിയന്ത്രണവും വിശ്വാസ്യതയും ഉണ്ടെങ്കില്‍ ഇത്തരം ചിട്ടികമ്പനികള്‍ക്ക് കേരളം ഒരു മികച്ച പ്രവര്‍ത്തന കേന്ദ്രമാവുമെന്നതിന് സംശയം വേണ്ട.
മന്ത്രി ഇത്രയും വ്യക്തമാക്കിയ സ്ഥിതിയ്ക്ക് വൈകാതെ കെ എസ് എഫ് ഇ യും പുത്തന്‍ കാലാവസ്ഥയ്ക്ക് അനുസരിച്ച് മാറുകയാണ് വേണ്ടത്. സ്വകാര്യ ബാങ്കുകള്‍ വന്നപ്പോള്‍ ദേശസാത്കൃത ബാങ്കുകള്‍ മാറിയത് കണ്ടില്ലേ. വായ്പ നല്‍കാന്‍ കൂടുതല്‍ മാര്‍ങ്ങള്‍, നാടെങ്ങും ഓട്ടോമാറ്റിക്ക് ടെല്ലര്‍ മെഷീനുകള്‍ എന്നിവയൊക്കെ നടപ്പാക്കി കാലത്തിനനുസരിച്ച് അവര്‍ മാറി. അതുപോലെ മാറാതെ സമരത്തിന് ഇറങ്ങി പുറപ്പെട്ടാല്‍ വെറുതെ സമയം കളയാമെന്ന് മാത്രം.
നിക്ഷേപകര്‍ക്കും ഇത് നല്ലതാണെന്ന് വേണം കരുതാന്‍. കാരണം കൂടുതല്‍ നിക്ഷേപ സാദ്ധ്യതകള്‍ തുറന്നു കിട്ടുന്നു.
പുറത്ത് നിന്ന് വരുന്ന കമ്പനികള്‍ കേരളത്തിലെ പണം പിരിച്ച് മറ്റ് സംസ്ഥാനത്തിലുള്ളവര്‍ക്ക് വ്യവസായം തുടങ്ങാന്‍ നല്‍കുമെന്ന ആരോപണം തള്ളിക്കളയാനാവില്ല. പക്ഷേ ഒരു കാര്യം ഓര്‍മ്മിയ്ക്കണം. ഏതെങ്കിലും ഒരു ധനകാര്യ സ്ഥാപനം വായ്പ നല്‍കണ്ടെന്ന് തീരുമാനിയ്ക്കുമോ? അപ്പോള്‍ കേരളത്തില്‍ നല്‍കുന്ന വായ്പയ്ക്ക് എന്തോ പ്രശ്നം ഉണ്ട്. അതുകൊണ്ടാണ് അവര്‍ നല്‍കാതിരിയ്ക്കുന്നത്. അത് വായ്പ വാങ്ങി തട്ടിപ്പ് നടത്തുന്നതു കൊണ്ടാവാം, വ്യവസായം ലാഭകരമായി നടത്താത്തതുകൊണ്ടാവാം, അല്ലെങ്കില്‍ കേരളം വ്യാവസായിക നിക്ഷേപത്തിന് പറ്റിയ സ്ഥലം അല്ലെന്ന് കരുതുന്നതുകൊണ്ടാവാം.
ഇങ്ങനെയൊക്കെ ധനകാര്യ സ്ഥാപനങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ അവ മാറ്റുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അതിനായി കേരളത്തിലെ ഓരോ ആളുകളും പ്രവര്‍ത്തിയ്ക്കേണ്ടതുണ്ട്.
എന്തായാലും സ്വകാര്യചിട്ടികമ്പനികളുടെ വരവ് വൈകാതെ ഉണ്ടാവും. അപ്പോള്‍ കാണാം പൂരം.
2












Click it and Unblock the Notifications