മറവിയിലാണ്ടു പോയ മര്‍ഫി സായിപ്പ്
എന്നാല്‍ തളരാന്‍ മര്‍ഫി സായിപ്പ് തയ്യാറായിരുന്നില്ല. തൊട്ടടുത്ത വര്‍ഷം തട്ടേയ്ക്കാട് അദ്ദേഹം വീണ്ടും റബര്‍ നട്ടു. കൂട്ടുകൃഷിയായിരുന്നു ഇത്തവണ. ജെ. എ. ഹണ്ടര്‍, കെ. ഇ. നിക്കോള്‍, സി. എം. റോസ് എന്നിവരായിരുന്നു മര്‍ഫിയുടെ സംഘാംഗങ്ങള്‍. വ്യാവസായികാടിസ്ഥാനത്തില്‍ കേരളത്തില്‍ രൂപം കൊണ്ട ആദ്യ റബര്‍ തോട്ടം ഇതായിരുന്നു.
1904ല്‍ യെണ്ടിയാറില്‍ വന്‍തോതില്‍ മര്‍ഫി റബര്‍ കൃഷി തുടങ്ങി. ഇത് വന്‍വിജയവുമായി.
തുടര്‍ന്ന് ഗ്രാമത്തിലെ എല്ലാവരെയും അദ്ദേഹം റബര്‍ കൃഷിയിലേയ്ക്ക് ആകര്‍ഷിച്ചു. ഗ്രാമീണര്‍ക്ക് ആവശ്യമായ പരിശീലനം നല്‍കി. ഇടുക്കിയില്‍ നിന്നും അന്ന് പടര്‍ന്ന റബര്‍ തോട്ടങ്ങളാണ് പില്‍ക്കാലത്ത് കേരളത്തിന്റെ സമ്പദ്ഘടനയുടെ നെടുംതൂണായി വളര്‍ന്നത്. ഇടുക്കിയില്‍ നിന്നൂം കോട്ടയം വഴി റബര്‍ കേരളത്തിന്റെ നാനാഭാഗങ്ങളിലേയ്ക്ക് പടര്‍ന്നു.
മര്‍ഫി കേരളത്തിലേയ്ക്ക് വന്നില്ലായിരുന്നെങ്കില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക മുഖം മറ്റൊന്നായേനെ പറയുന്നത് റബര്‍ബോര്‍ഡ് അസിസ്റന്റ് ഡയറക്ടര്‍ കെ. വി. വര്‍ക്കി പറയുന്നു. കൃഷിയ്ക്ക് അടിസ്ഥാനമിട്ട ശേഷം അദ്ദേഹം കര്‍ണാടക,തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നും തൊഴിലാളികളെ യെണ്ടയാറിലേയ്ക്ക് വരുത്തി. പ്രദേശത്ത് ഒരു ആശുപത്രിയും പ്രൈമറി സ്ക്കൂളും പണികഴിപ്പിച്ചു.
1












Click it and Unblock the Notifications