മറവിയിലാണ്ടു പോയ മര്‍ഫി സായിപ്പ്...2
കേരളത്തെയും ഇന്ത്യയെയും അതിരറ്റ് സ്നേഹിച്ച മര്‍ഫി സായിപ്പ് 1952ല്‍ അന്തരിച്ചു. മുതുമല സെമിത്തേരിയിലായിരുന്നു മൃതദേഹം അടക്കം ചെയ്തത്. ഇന്നാട്ടില്‍ വന്ന ശേഷം അമ്മ മരിച്ചിട്ടു പോലും സ്വദേശമായ അയര്‍ലണ്ടിലേയ്ക്ക് മടങ്ങിപ്പോകാതിരുന്ന മര്‍ഫിയ്ക്ക് ഒരു അന്ത്യാഭിലാഷമുണ്ടായിരുന്നു. തന്റെ പണിക്കാരനെ അടക്കം ചെയ്തതിനു സമീപം തനിക്കും സെമിത്തേരി പണിയണമെന്നായിരുന്നു അത്.
മര്‍ഫി നല്‍കിയ സംഭാവനകള്‍ സൂചിപ്പിയ്ക്കാത്ത എല്ലാ റബര്‍ പഠനവും അപൂര്‍ണമായിരിക്കും. നിര്‍ഭാഗ്യവശാല്‍ അപൂര്‍വം ചില നാട്ടുകാര്‍ക്കൊഴിച്ച് മര്‍ഫിയെ ഇന്ത്യാക്കാര്‍ക്ക് അറിയില്ല. മര്‍ഫിയെ അറിയാവുന്നവര്‍ അദ്ദേഹത്തെ സ്നേഹപൂര്‍വം സ്മരിയ്ക്കുന്നു. യെണ്ടയാറില്‍ വളര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന റബര്‍ മരങ്ങള്‍ക്ക് ഇനിയും ചുരത്താത്ത ചരിത്രത്തിന്റെ കഥകള്‍ പറയാനുണ്ട്.
2












Click it and Unblock the Notifications