കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതീക്ഷകളുടെയും പ്രതിസന്ധികളുടെയും ഒരു വര്‍ഷം

  • By Staff
Google Oneindia Malayalam News

ഈ ഭരണത്തിന്റെ ഒരു വര്‍ഷത്തെ ബാലന്‍സ് ഷീറ്റ് തയ്യാറാക്കുന്ന ആര്‍ക്കും
അവഗണിയ്ക്കാന്‍ കഴിയില്ല. സമരം നേരിട്ട രീതിയെ സകലരും പ്രശംസിക്കുകയോ ആ ചങ്കൂറ്റത്തെ അഭിനന്ദിയ്ക്കുകയോ ചെയ്തു. കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരെ ജനം എത്രമാത്രം വെറുക്കുന്നു എന്നതിന്റെ സാക്ഷ്യപത്രമായിരുന്നു സമരത്തിന്റെ ആദ്യനാളുകള്‍. സംഘടിതമായ ചെറുത്തു നില്‍പിനെ ഒരു ഭരണാധികാരിയുടെ നിശ്ചയ ദാര്‍ഢ്യം ചെറുത്തു തോല്‍പിയ്ക്കുന്ന അപൂര്‍വമായ കാഴ്ചയാണ് അന്ന് കേരളം കണ്ടത്. എന്തു വന്നാലും കീഴടങ്ങുകയില്ല എന്ന ആന്റണിയുടെ തീരുമാനത്തെ മന്ത്രിസഭയും യുഡിഎഫും അംഗീകരിയ്ക്കുകയായിരുന്നു.

ഇവിടെ വ്യക്തമാക്കേണ്ട ഒരു കാര്യമുണ്ട്. ചില ആനുകൂല്യങ്ങള്‍ തിരിച്ചു നല്‍കി സമരം അവസാനിപ്പിയ്ക്കണമെന്ന് യുഡിഎഫിലെയും മന്ത്രിസഭയിലെയും ചിലര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. കോണ്‍ഗ്രസിലെ ഒരു വിഭാഗം അത് പരസ്യമായി ആവശ്യപ്പെട്ടതുമാണ്. എന്നാല്‍ ആന്റണി എന്ന ഏകാംഗപ്പടയുടെ തീരുമാനത്തിനു മുന്നില്‍ ഒന്നും വിലപ്പോയില്ല. എടുത്ത തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല എന്ന പ്രകടമായ വാശി അദ്ദേഹത്തിന്റെ ഓരോ പ്രസ്താവനയിലും തെളിഞ്ഞു കണ്ടിരുന്നു.

നാട്ടിലും മറുനാട്ടിലും തന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കുക എന്നത് ആന്റണിയുടെ ആവശ്യമായിരുന്നു. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ക്ക് ദേശീയ മാദ്ധ്യമങ്ങള്‍ അഭൂതപൂര്‍വമായ പിന്തുണ നല്‍കി. കേരളത്തിലിതാ നട്ടെല്ലുളെളാരു ഭരണാധികാരി എന്ന പ്രതിഛായയാണ് ആന്റണി ലക്ഷ്യമിട്ടത്. അതില്‍ അദ്ദേഹം വിജയിക്കുകയും ചെയ്തു.

സര്‍ക്കാര്‍ ജോലിയുടെ സ്ഥിരതയും ആകര്‍ഷണീയതയും ഒറ്റതീരുമാനം കൊണ്ട് ആന്റണി തകര്‍ത്തെറിഞ്ഞു. പിരിയുമ്പോള്‍ ലഭിയ്ക്കുന്ന പെന്‍ഷനാണ് പല സര്‍ക്കാര്‍ ജോലിയുടെയും ആകെയുളള മേന്മ. അല്ലാതെ ഒരു പ്യൂണിനോ, ക്ലര്‍ക്കിനോ സര്‍ക്കാര്‍ ജോലി കൊണ്ട് സമ്പാദിക്കാന്‍ പോയിട്ട് ഒരു മാസത്തെ ചെലവൊപ്പിയ്ക്കാന്‍ പോലും കഴിയില്ലെന്ന് ആര്‍ക്കുമറിയാം.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X