സോണിയയുടെ തനിനിറം...2
കഴിഞ്ഞ കുറെക്കാലമായി തന്റെ മേലുള്ള ക്രിസ്ത്യന്‍ അടയാളം മാച്ച് കളയാന്‍ സോണിയ മത്സരിക്കുകയായിരുന്നു. പുരിയിലെയും കാഞ്ചിയിലെയും ശങ്കരാചാര്യര്‍മാരെ സന്ദര്‍ശിച്ചും തിരുപ്പതിയില്‍ പോയി തൊഴുതും മഹാകുംഭമേളയില്‍ പങ്കെടുത്തും സോണിയ തന്റെ മതം മാച്ചു കളയാന്‍ ശ്രമിക്കുകയായിരുന്നു. ഈ അമിതമായ ബാഹ്യപ്രകടനമാണ് അവരെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരക്കാന്‍ ഇടയാക്കിയത്.
എന്തായാലും തന്റെ മേലുള്ള ക്രിസ്ത്യന്‍ മതചിഹ്നം ഭാവിയിലെ തന്റെ പ്രധാനമന്ത്രിക്കസേരയെ തെറിപ്പിക്കുമെന്ന് സോണിയ കാര്യമായി ഭയപ്പെടുന്നുണ്ട്. അല്ലെങ്കില്‍ ഇന്ദിരാഗാന്ധിയുടെയും രാജീവ്ഗാന്ധിയുടെയും പേഴ്സണല്‍ സെക്രട്ടറിയായിരുന്ന പി.സി. അലക്സാണ്ടറുടെ രാഷ്ട്രപതി മോഹം തകര്‍ക്കാന്‍ സോണിയ ശ്രമിക്കേണ്ട കാര്യമുണ്ടോ? രാജീവ്ഗാന്ധിയുടെ മകന്‍ രാഹുലിനെ മടിയില്‍ വച്ച് പേരിട്ടയാളാണ് അലക്സാണ്ടര്‍ മുത്തച്ഛന്‍. ആ നല്ല മുത്തച്ഛനിട്ട് സോണിയ പാര പണിയുന്നത് ശരിയാണോ?
സോണിയയുടെ പ്രധാനമന്ത്രിക്കസേരയോടുള്ള കൊതിയുടെ ചില കഥകള്‍ ഇനി നമുക്ക് അയവിറക്കാം. അതിലൊന്ന് നരസിംഹറാവു പ്രധാനമന്ത്രിയായിരുന്ന കാലത്തുള്ളതാണ്. 1995ല്‍. അന്ന് രണ്ടുവര്‍ഷം പ്രധാനമന്ത്രിക്കസേരയില്‍ ഇരുന്ന റാവുവിനോട് ഇനി താന്‍ പ്രധാനമന്ത്രിപദം ഏറ്റെടുത്തോളാം എന്ന് സോണിയ പറഞ്ഞത്രെ. പക്ഷെ റാവു സമ്മതിച്ചില്ല. ഇതേച്ചൊല്ലി സോണിയയും റാവുവും തമ്മില്‍ പൊരിഞ്ഞ യുദ്ധം തന്നെ നടന്നു. അങ്ങിനെയാണ് പാവം നരസിംഹറാവും സോണിയയുടെ ശത്രുവായത്.
2












Click it and Unblock the Notifications