Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാല്‍ വ്യവസായത്തിലേക്ക്...

ഗള്‍ഫ് നാടുകളിലും കേരളത്തിലും തമിഴ്നാട്ടിലുമായി വ്യാപിച്ചു കിടക്കുന്ന ഹോട്ടല്‍ ശൃംഖല പണ്ടേ ലാലിന്റെ സ്വപ്നമാണ്. ലാല്‍സ് ടേസ്റ്റ്ബഡ്സ് എന്ന പേരില്‍ ഒരു റെസ്റോറന്റ് ദുബായില്‍ പ്രവര്‍ത്തനം തുടങ്ങി. മറ്റ് ഗള്‍ഫ് നാടുകളിലും കേരളത്തിലും തമിഴ്നാട്ടിലും ശാഖകള്‍ ആരംഭിക്കാന്‍ പരിപാടിയുണ്ട്. കൊച്ചി, കോഴിക്കോട്, ചെന്നൈ ശാഖകള്‍ ഏതാനും മാസങ്ങള്‍ക്കകം പ്രവര്‍ത്തനം തുടങ്ങും.

ദില്ലി പബ്ലിക് സ്ക്കൂളിന്റെ മാതൃകയില്‍ കേരളത്തില്‍ പബ്ലിക് സ്ക്കൂളുകള്‍ തുടങ്ങാനും ലാലിന് പദ്ധതിയുണ്ട്. പ്രമുഖ വ്യവസായികളും ഈ പദ്ധതിയില്‍ ലാലിനൊപ്പമുണ്ട്. പ്രമുഖ് കടല്‍വിഭവ കയറ്റുമതി വ്യാപാരിയായ കെ. സി. ബാബു, പ്രവാസി വ്യാപാരി മുഹമ്മദ് അഷ്റഫ്, കുവൈറ്റില്‍ സ്ക്കൂള്‍ നടത്തുന്ന തോമസ് ചാണ്ടി എന്നിവരാണ് പബ്ലിക് സ്ക്കൂള്‍ സംരംഭത്തില്‍ ലാലിന്റെ പങ്കാളികള്‍.

ആധുനിക സജ്ജീകരണങ്ങളോടു കൂടിയ സ്ക്കൂളുകള്‍ മാതൃസംസ്ഥാനത്തും വേണമെന്ന ലാലിന്റെ ആഗ്രഹമാണ് കേരളത്തില്‍ പബ്ലിക് സ്ക്കൂളുകള്‍ യാഥാര്‍ത്ഥ്യമാക്കിയതെന്ന് പങ്കാളികള്‍ പറയുന്നു. ഇത് വെറുമൊരു കച്ചവട സ്ഥാപനമായിരിക്കില്ലെന്നും അവര്‍ ഉറപ്പു നല്‍കുന്നുണ്ട്.

പബ്ലിക് സ്ക്കൂളുകളുടെ രൂപീകരണത്തിന് രാജീവ് ഗാന്ധി സ്മാരക ട്രസ്റ് എന്ന പേരില്‍ ഒരു ട്രസ്റ് രജിസ്റര്‍ ചെയ്തിട്ടുണ്ട്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ നഗരങ്ങളില്‍ പബ്ലിക് സ്ക്കൂളുകള്‍ ആരംഭിക്കാനാണ് ട്രസ്റ് ശ്രമിക്കുന്നത്. ഇതില്‍ കൊച്ചി പബ്ലിക് സ്ക്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

20 കോടി രൂപയാണ് പബ്ലിക് സ്ക്കൂളുകള്‍ക്കു വേണ്ടി ലാല്‍ ചെലവിടുന്നത്.

തിരുവനന്തപുരത്തിനടുത്ത് കഴക്കൂട്ടത്ത് കിന്‍ഫ്ര വക സ്ഥലത്ത് ആധുനിക സിനിമാ സ്റുഡിയോ ലാല്‍ പണികഴിപ്പിക്കുന്നുണ്ട്. സ്ഥലം വാങ്ങി പണിയും ആരംഭിച്ചുകഴിഞ്ഞ സ്റുഡിയോയുടെ ഉദ്ഘാടനം ആഗസ്റ് 17നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സ്റുഡിയോയ്ക്കായി മൂന്നുകോടി രൂപ ലാല്‍ മുടക്കിക്കഴിഞ്ഞു.

ഇന്‍ഡോര്‍ - ഔട്ട്ഡോര്‍ ഷൂട്ടിംഗ്, വിഷ്വല്‍ ആന്റ് സൗണ്ട് എഡിറ്റിംഗ്, സ്പെഷ്യല്‍ ഇഫക്ട്, റെക്കോര്‍ഡിംഗ് സ്റുഡിയോ തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഇവിടെയുണ്ടാകും. ദൃശ്യപ്പൊലിമയ്ക്കായി ഇപ്പോള്‍ ബോളിവുഡ് സജ്ജീകരണങ്ങളെ ആശ്രയിക്കുന്ന തെന്നിന്ത്യയിലെ സിനിമാ ലോകം ഇനി ലാല്‍ സ്റുഡിയോയിലേയ്ക്ക് കൂടുമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പ്രശസ്ത കലാസംവിധായകന്‍ സാബു സിറിള്‍, സംവിധായകനും ലാലിന്റെ ആത്മമിത്രവുമായ പ്രിയദര്‍ശന്‍ എന്നിവര്‍ ഈ സ്റുഡിയോയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണ്.

യൂണി റോയല്‍ എന്ന കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കടല്‍വിഭവ കയറ്റുമതി സ്ഥാപനത്തില്‍ ലാല്‍ നേരത്തേ പങ്കാളിയാണ്.

ഇക്കോ ടൂറിസത്തിലേയ്ക്കും ലാലിന്റെ വ്യാവസായിക സ്വപ്നങ്ങള്‍ നീളുന്നു. കേരളത്തിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര മേഖലകളില്‍ റിസോര്‍ട്ടുകള്‍ പണിയാനാണ് ഉദ്ദേശിക്കുന്നത്. ഇതിന്റെ സാധ്യതാ പഠനത്തിന് കണ്‍സള്‍ട്ടന്റിനെ നിയമിച്ചിട്ടുണ്ട്.

ഇതു സംബന്ധിച്ച് ഒരു പൊതുമേഖലാ സ്ഥാപനവുമായി ലാല്‍ പ്രാഥമിക ചര്‍ച്ചകള്‍ നടത്തി. ഈ സ്ഥാപനത്തിന്റെ കൊച്ചിയിലെ 32 മുറികളുടെ ഒരു ഗസ്റ് ഹൗസ് വാങ്ങാനാണ് ലാല്‍ ഉദ്ദേശിക്കുന്നത്. ഗസ്റ് ഹൗസ് അഴിച്ചു പണിഞ്ഞ് ഒരു റിസോര്‍ട്ടാക്കും.

സിനിമാ, സീരിയല്‍ നിര്‍മ്മാണ വിതരണരംഗത്തും ലാലിന്റെ സാന്നിദ്ധ്യം സജീവമാണ്. പ്രണവ് എന്ന നിര്‍മ്മാണക്കമ്പനിയും പ്രണാമം എന്ന വിതരണക്കമ്പനിയും ലാലിനുണ്ട്. വിഷ്വല്‍ മാജിക് എന്ന പേരില്‍ ടെലിവിഷന്‍ പരിപാടികള്‍ നിര്‍മ്മിക്കുന്ന സ്ഥാപനവും ലാലിന്റെ പങ്കാളിത്തത്തോടെ ആരംഭിച്ചിട്ടുണ്ട്.

അടുത്തിടെയിറങ്ങിയ മീശപിരിയന്‍ ചിത്രങ്ങളെല്ലാം തന്നെ നിലം പറ്റെ പൊട്ടിയതിനു ശേഷം ലാല്‍ ഭാവിയിലേയ്ക്ക് നോക്കുകയാണ്. അനായാസമായ അഭിനയശൈലിയും കുസൃതി നിറഞ്ഞ അംഗചലനങ്ങളുമായി മലയാളിയുടെ ഹൃദയത്തില്‍ സ്വയം കസേര വലിച്ചിട്ടിരുന്ന അതുല്യനായ നടന്റെ പുതിയ ഭാവപ്പകര്‍ച്ച.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+