പാതി വെന്ത യുവതിയെ ബലാത്സംഗം ചെയ്തപ്പോള്‍...
മാരകമായ രോഗബാധയാല്‍ വേദന സഹിക്കാനാവാതെയാണ് യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പകുതി വെന്ത നിലയില്‍ രക്ഷപെട്ട അവര്‍ക്ക് മെഡിക്കല്‍ കോളെജില്‍ നിന്നും നേരിടേണ്ടി വന്നത് മരണവും തോല്‍ക്കുന്ന ക്രൂരത.
വെളളിയാഴ്ച രാവിലെ കാക്കി യൂണിഫോം ധരിച്ച സുബ്രഹ്മണ്യന് യുവതിയെ സമീപിച്ചു. 100 രൂപ തന്നാല്‍ മുറിവ് കഴുകി ദേഹം ശുചിയാക്കിത്തരാമെന്ന് ഇയാള്‍ രോഗിണിയോടും അവരുടെ ബന്ധുക്കളോടും പറഞ്ഞു. ആശുപത്രി ജീവനക്കാരനാണെന്ന് തെറ്റിദ്ധരിച്ച അവര്‍ യുവതിയെ ഇയാള്‍ക്കൊപ്പം പറഞ്ഞുവിട്ടു.
യുവതിയെ കുളിമുറിയില്‍ കയറ്റി ഇയാള്‍ ക്രൂരമായി ബലാത്സംഗം ചെയ്യുകയും നീചമായ രതിവൈകൃതങ്ങള്‍ പാതി വെന്ത ശരീരത്തില്‍ പ്രയോഗിക്കുകയും ചെയ്തു. സംസാരിക്കാനുളള ശേഷി പോലുമില്ലായിരുന്ന യുവതിയെ ആവശ്യം കഴിഞ്ഞ് ഇയാള്‍ ഒന്നും സംഭവിക്കാത്ത വിധം വസ്ത്രം ധരിപ്പിച്ച് ട്രോളിയിലിരുത്തി കിടക്കയിലെത്തിച്ച് 100 രൂപയും വാങ്ങി സ്ഥലം വിട്ടു.
വൈകുന്നേരം നിര്‍ത്താത്ത രക്തസ്രാവമുണ്ടായപ്പോഴാണ് ബന്ധുക്കള്‍ വിവരമറിയുന്നത്. മൂത്രമൊഴിക്കുന്നതിന് തടസവും നേരിട്ട യുവതിയെ പരിശോധിച്ചപ്പോഴാണ് ബലാത്സംഗത്തിന്റെ കഥ പുറത്തു വന്നത്.
എന്നാല്‍ സംഭവം മൂടിവയ്ക്കാനാണ് ആശുപത്രി അധികൃതരും ഡ്യൂട്ടി നെഴ്സും ശ്രമിച്ചതെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. പൊളളലേല്ക്കുന്നവര്ക്കുണ്ടാകുന്ന സ്വാഭാവിക മുറിവുകള്‍ മാത്രമാണെന്നായിരുന്നു നഴ്സിന്റെ വിശദീകരണം. തുടര്‍ന്ന് അന്ന് രാത്രി തന്നെ അവര്‍ ഡോക്ടര്‍ക്ക് പരാതി നല്കി.
പിറ്റേന്ന് രാവിലെ ഡോക്ടറുടെ പരിശോധനയില്‍ ബലാത്സംഗം നടന്ന വിവരം സ്ഥിരീകരിക്കപ്പെട്ടു. ആശുപത്രി സൂപ്രണ്ടിനോട് പരാതിപ്പെടാന്‍ ഡോക്ടര്‍ ഉപദേശിച്ചു. എന്നാല്‍ തലേ ദിവസം തന്നെ സൂപ്രണ്ടിനോട് പരാതിപ്പെട്ടപ്പോള്‍ യുവതിയുടെ ബന്ധുക്കളെ കുറ്റപ്പെടുത്താനാണ് അയാള്‍ തയ്യാറായത്. രോഗിയെ ബന്ധുക്കള്‍ ശ്രദ്ധിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നായിരുന്നു സൂപ്രണ്ടിന്റെ വീശദീകരണം.
ഈ വിവരങ്ങള്‍ കുറിച്ച കടലാസു കഷണം മേശപ്പുറത്ത് കണ്ട ഡെപ്യൂട്ടി സൂപ്രണ്ട് വര്‍ഗീസ് തോമസാണ് അന്വേഷണം നടത്താന്‍ റെസിഡന്റ് മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടത്. അന്വേഷണ റിപ്പോര്‍ട്ട് മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പലിനും സമര്‍പ്പിച്ചു. പ്രിന്‍സിപ്പലിന്റെ നിര്‍ദ്ദേശപ്രകാരമാണ് യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.
പ്രതി സുബ്രഹ്മണ്യനെ സംരക്ഷിക്കാനാണ് ആശുപത്രി അധികൃതര്‍ ശ്രമിക്കുന്നതെന്ന് ആരോപണമുയരുന്നു. വെളളിയാഴ്ച ബലാത്സംഗം ചെയ്യപ്പെട്ട യുവതിയെ ഗൈനക്കോളജിസ്റ് തെളിവിനായി സമീപിച്ചത് ചൊവാഴ്ചയാണ്. സംഭവത്തിനു ശേഷം നാലു ദിവസം കഴിഞ്ഞ്. ഡ്രിപ്പ് നല്‍കാനായി കാലില്‍ കുത്തിയിരുന്ന സൂചി അക്രമത്തിനിടയില്‍ ഒടിഞ്ഞ് ശരീരത്തിനുളളിലിരിക്കുകയാണ്.
1
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications