Get Updates
Get notified of breaking news, exclusive insights, and must-see stories!

പാതി വെന്ത യുവതിയെ ബലാത്സംഗം ചെയ്തപ്പോള്‍...2

വളരെ പാവപ്പെട്ട കുടുംബത്തിലെയാണ് ഈ യുവതി. പാതി വെന്ത മകളെ ഒരു നരാധമന്‍ ബലാല്‍ക്കാരം ചെയ്യുമ്പോള്‍ അച്ഛന്‍ അവളുടെ ചികിത്സയ്ക്ക് പണം തേടി അലയുകയായിരുന്നു. ഇപ്പോഴും ഇവര്‍ ഗുരുതരാവസ്ഥയിലാണ്. ആഹാരം കഴിക്കാനോ ഡ്രിപ്പ് സ്വീകരിക്കാനോ ഉളള ശേഷി പോലും ഇവര്‍ക്കില്ല. വായിലൂടെ ദ്രാവകരൂപത്തിലുളള ആഹാരം നല്‍കിയാണ് ജീവന്‍ നിലനിര്‍ത്തുന്നത്.

ആശുപത്രിയിലെ സ്ഥിരം ജീവനക്കാരനല്ല സുബ്രഹ്മണ്യന്‍ എന്ന് മെഡിക്കല്‍ കോളെജ് സെക്രട്ടറി വി. കെ. പത്മനാഭന്‍ പറയുന്നു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ആശുപത്രി വികസന സമിതിയാണത്രേ ഇയാളെ നിയമിച്ചത്. എന്നാല്‍ ആശുപത്രി വികസന സമിതി ഇത് നിഷേധിയ്ക്കുന്നു.

ആശുപത്രി ജീവനക്കാരനായ അച്ഛനെ സഹായിക്കാണ് ഇയാള്‍ ആശുപത്രിയില്‍ വരുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. രോഗികളുടെ ശരീരം ശുചിയാക്കേണ്ട ചുമതല നഴ്സിംഗ് അസിസ്റന്റുമാരുടേതാണ്. എന്നാല്‍ ആവശ്യത്തിന് അസിസ്റന്റുമാരില്ലാത്തതിനാല്‍ ഇത്തരക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നു.

ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിംഗ് അസിസ്റന്റിനെതിരെ നടപടിയെടുക്കാനാവില്ലെന്നാണ് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് വര്‍ഗീസ് തോമസിന്റെ വാദം.

അതിനിടെ, ചൊവാഴ്ച അറസ്റു ചെയ്ത സുബ്രഹ്മണ്യനെ കോടതിയില്‍ ഹാജരാക്കിയപ്പോഴുളള മജിസ്ട്രേറ്റിന്റെ പെരുമാറ്റവും വിവാദമാകുന്നു.

പ്രതിയെ കസ്റഡിയിലെടുത്ത അന്നു തന്നെ അയാളെ കുന്നമംഗലം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റിനു മുമ്പാകെ ഹാജരാക്കി. എന്നാല്‍ കേസ് നോക്കാന്‍ മജിസ്ട്രേറ്റ് വിസമ്മതിച്ചു. പ്രതിയെ പൊലീസ് കസ്റഡിയില്‍ സൂക്ഷിച്ച ശേഷം ബുധനാഴ്ച വരാനാണ് മജിസ്ട്രേറ്റ് പൊലീസുകാരോട് ആവശ്യപ്പെട്ടത്.

മജിസ്ട്രേറ്റിന്റെ നടപടി പൊലീസ് കമ്മീഷണര്‍ സഞ്ജീവ് കുമാര്‍ പട്ജോഷിയെ ചൊടിപ്പിച്ചു. മജിസ്ട്രേറ്റിനെതിരെ ജില്ലാ കോടതിയില്‍ പരാതി നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു.

ഇക്കാര്യം മനുഷ്യാവകാശ കമ്മിഷന്റെ പരിഗണനയില്‍ കൊണ്ടു വരുമെന്നും പട്ജോഷി പറഞ്ഞു. ആശുപത്രി ജീവനക്കാരനല്ലാത്ത പ്രതിയെ സംരക്ഷിക്കാനാണ് മെഡിക്കല്‍ കോളെജ് അധികാരികള്‍ ശ്രമിക്കുന്നതെന്ന് തങ്ങളുടെ അന്വേഷത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ഗുരുതരാവസ്ഥയില്‍ കിടക്കുന്ന രോഗികളെപ്പോലും ശുചിയാക്കുന്നത് സുബ്രഹ്മണ്യനാണ്. സര്‍ക്കാര്‍ ശമ്പളം നല്‍കി ഈ ജോലി ചെയ്യാന്‍ നിയോഗിച്ചിട്ടുളളവര്‍ ഉളളപ്പോഴാണ് മൃതപ്രായരായ രോഗികളില്‍ നിന്നും അവരുടെ ബന്ധുക്കളില്‍ നിന്നും വേതനം വാങ്ങി സുബ്രഹ്മണ്യന്‍ മെഡിക്കല്‍ കോളെജില്‍ നിര്‍ബാധം ജോലി ചെയ്തു വന്നതെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ വെളിപ്പെടുത്തി.

യുവതിയ്ക്ക് സംഭവിച്ച ദുരന്തത്തിന് പൂര്‍ണ ഉത്തരവാദികള്‍ മെഡിക്കല്‍ കോളെജ് അധികൃതരാണെന്നും മതിയായ നഷ്ടപരിഹാരം അവരില്‍ നിന്നും യുവതിയ്ക്ക് നേടിക്കൊടുക്കാന്‍ ഇടപെടണമെന്നും മനുഷ്യാവകാശ കമ്മിഷനോട് അഭ്യര്‍ത്ഥിയ്ക്കുമെന്ന് പട്ജോഷി അറിയിച്ചു.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+