സ്പിരിട്ടു വിറ്റും ഓണമുണ്ണാം, ദുരന്തങ്ങള്‍ ആവര്‍ത്തിക്കട്ടെ!...2
ഓണക്കാലത്ത് സ്പിരിട്ടു വേട്ടയ്ക്ക് സ്പെഷ്യല്‍ മൊബൈല്‍ സ്ക്വാഡുകള്‍ രൂപീകരിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇതുവരെ അങ്ങനെയൊരു സംവിധാനത്തെക്കുറിച്ച് ആലോചന പോലും തുടങ്ങിയില്ല. പാലക്കാട്ടെ ഏഴ് എക്സൈസ് ചെക്ക്പോസ്റുകളിലും 14 ഇടവഴികളിലും രാപകല്‍ വ്യത്യാസമില്ലാതെ പരിശോധന നടത്തേണ്ടവരാണിവര്‍. കേരളത്തിലേയ്ക്ക് വ്യാജമദ്യമൊഴുകുന്നെന്നും സുക്ഷിച്ചു വേണം മദ്യപിക്കാനെന്നും എക്സൈസ് മന്ത്രി നാടു നീളെ നടന്ന് ഉപദേശിക്കുമ്പോഴും സ്ക്വാഡു രൂപീകരണത്തെക്കുറിച്ച് മിണ്ടുന്നില്ല. ശങ്കരന്‍ ഭരിക്കുന്നത് ഏത് നാരായണന്മാര്‍ക്കു വേണ്ടിയാണെന്ന് ആര്‍ക്കും സംശയവുമില്ല.












Click it and Unblock the Notifications