ഹസനൊരുത്തനില്ലായിരുന്നെങ്കില്.......2
സ്വാഭാവികമായും പ്രതിപക്ഷം ബഹളം തുടങ്ങി. കോഴിക്കേസും സുപ്പി പ്രശ്നവും പോലെ സര്‍ക്കാര്‍ ഉരുണ്ടുകളിയും തുടങ്ങി. അന്വേഷണം നടത്താന്‍ ചീഫ് സെക്രട്ടറിയെ നിയമിക്കുക. കുറ്റം ചെയ്തവരുടെ സദുദ്ദേശം മുന്‍നിര്‍ത്തി അവരെ ശിക്ഷിക്കില്ലെന്ന് പരസ്യമായി പറയുക. ഇതൊക്കെയാണ് സര്‍ക്കാര്‍ പരിപാടികള്‍.
അപ്പോഴാണ് ജനാബ് ഹസന് സാഹിബ് യമകണ്ടന്‍ ആരോപണവുമായി വരുന്നത്. കുട്ടപ്പന്റെ ജാതി പട്ടികയാണത്രേ. അതുകൊണ്ടാണു പോലും പ്രതിപക്ഷം കുട്ടപ്പന്റെ ചോരയ്ക്കായി ദാഹിയ്ക്കുന്നത്. വെളളാപ്പളളി നടേശനും അദ്ദേഹത്തിന്റെ മെഗാഫോണായ പത്രവും ഈ ആരോപണം ഏറ്റു പിടിച്ചിട്ടുണ്ട്. (പട്ടികജാതിക്കാരുടെ ഫണ്ടില്‍ പട്ടികജാതിക്കാരല്ലാത്തവര്ക്ക് എന്തിത്ര ചൊറിച്ചില്‍ എന്നാണ് പത്രം ചോദിക്കുന്നത്. ഞങ്ങടെ പൊലീസ് ഞങ്ങളെ തല്ലിയാല്‍ നിങ്ങക്കെന്താ കോങ്ക്രസേ എന്ന പഴയ മാര്‍ക്സിസ്റ് മുദ്രാവാക്യം മാത്രമാണ് ഈ ചോദ്യത്തിന് ബദലായി ഭൂമിമലയാളത്തിലുളളത്).
ഏതായാലും ഹസനവര്കളുടെ മാര്‍ഗം ഇനി എല്ലാര്ക്കും പരീക്ഷിക്കാവുന്നതേയുളളൂ. ആന്റണിയ്ക്കെതിരെ അച്യുതാനന്ദനോ തിരിച്ചോ ആരോപണം ഉന്നയിക്കുമ്പോള്‍, അത് ഈഴവനും അച്ചായനും തമ്മിലുളള പാരവെപ്പായി ചിത്രീകരിച്ചാല്‍ സംഭവം ജോറാകും. ഫണ്ട് തിരിമറി ചെയ്തത് അത്ര നന്നായില്ലെന്ന് സ്പീക്കറും പറഞ്ഞിരുന്നു. കുട്ടപ്പനും സ്പീക്കറും തമ്മില്‍ പഴയൊരു ലിഫ്റ്റ് പ്രശ്നവുമുണ്ട്. ഹസന്റെ അമ്പ് ആര്‍ക്കൊക്കെയാണ് കൊളളുന്നത്? അല്ലേലും ഈ പുളളിയൊരു വില്ലാളി വീരന് തന്നേയ്...........
2
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications