Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിന്റെ ജനസംഖ്യ കുറയുന്നു...2

വിദ്യാഭ്യാസരംഗത്തെ പുരോഗതിയാണ് സ്ത്രീകളുടെ ആരോഗ്യകാര്യത്തില്‍ കേരളത്തിന് നേട്ടങ്ങളുണ്ടാക്കിക്കൊടുത്തത്. വിവാഹപ്രായത്തിന്റെ ശരാശരി കേരളത്തില്‍ വളരെ ഉയര്‍ന്നതാണ്. കുടുംബാസൂത്രണം അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ച് നടപ്പാക്കിവരുന്നവരാണ് മലയാളികള്‍. ഗര്‍ഭനിരോധനത്തിന് ആധുനികമാര്‍ഗ്ഗം സ്വീകരിക്കുന്ന കാര്യത്തിലും മലയാളികള്‍ ഏറെ മുന്‍പിലാണ്. കൂടുതല്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ തേടി നല്ലൊരു ശതമാനം കേരളത്തിന്റെ പുറത്തേക്ക് കുടിയേറുന്നുണ്ട്. ഈ മറുനാടന്‍ മലയാളികള്‍ മെച്ചപ്പെട്ട ജീവിതനിലവാരം നേടുന്നതില്‍ വിജയിക്കുന്നുമുണ്ട്. ഇതെല്ലാം കേരളത്തിന്റെ ജനസംഖ്യാമേഖലയിലെ പുരോഗതിക്ക് ഏറെ അനുകൂലഘടകങ്ങളായി മാറി. അതുകൊണ്ടാണ് ജനനനിരക്ക് കുറയ്ക്കുന്നത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയ്ക്ക് അത്യാവശ്യമാണെന്ന ചിന്താഗതി കേരളത്തില്‍ വേരുറച്ചത്.

പക്ഷെ പ്രായമേറിയവര്‍ കൂടുന്നുവെന്നത് കേരളത്തിന് തലവേദനയാകും. വയസ്സന്‍തലമുറയുടെ തോത് ക്രമാതീതമായി കേരളത്തില്‍ കുതിച്ചുയരുകയാണ്. വയസ്സായവരുടെ സുരക്ഷിതത്വം കേരളത്തിന് ശരിക്കും ബാധ്യതയായി മാറും. കാരണം അണുകുടുംബം എന്ന സങ്കല്പത്തിന് പ്രാധാന്യമേറിയതോടെ വയസ്സായവര്‍ ആര്‍ക്കും വേണ്ടത്തവരായി മാറുന്ന സ്ഥിതിവിശേഷം ഉണ്ടാകും.

ഇത് പാശ്ചാത്യവികസിത രാജ്യങ്ങള്‍ ഇപ്പോള്‍ നേരിടുന്ന ഒരു വലിയ പ്രശ്നമാണ്. സമൂഹത്തിന് ബാധ്യതയാകുന്ന പ്രായമേറിയവരുടെ തോത് കേരളത്തില്‍ കൂടിവരികയാണ്. 1981ല്‍ പ്രായമേറിയവരുടെ ആശ്രിതത്വഅനുപാതം 13 ആയിരുന്നെങ്കില്‍ 2026ല്‍ ഇത് 81 ആയി മാറും. ഈ മേഖലയില്‍ എന്തൊക്കെ പരിഹാരമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്ന കാര്യം ഇപ്പോഴേ ചിന്തിക്കേണ്ടതാണ്.

സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ അവര്‍ക്ക് വിരമിക്കുന്ന കാലത്ത് പെന്‍ഷന്‍പോലുള്ള ആനുകൂല്യങ്ങളുണ്ടാകും. എന്നാല്‍ കാര്‍ഷികമേഖലയിലും മറ്റും ജോലിചെയ്യുന്നവരാണെങ്കില്‍ 60വയസ്സിന് ശേഷം അവര്‍ക്ക് മക്കളുടെ വരുമാനത്തെ ആശ്രയിക്കുകയല്ലാതെ നിവൃത്തിയില്ലെന്നതാണ് വാസ്തവം. കേരളത്തില്‍ 60 വയസ്സിനു ശേഷവും ജീവിതം നിലനിര്‍ത്താന്‍ ജോലിചെയ്യേണ്ടിവരുന്നവരുടെ നിരക്ക് വര്‍ധിക്കുകയാണെന്നത് ആശങ്കാജനകമാണ്.

1967ല്‍ തന്നെ വിധവകള്‍ക്കും മറ്റും പെന്‍ഷന്‍ ഏര്‍പ്പെടുത്തിക്കൊണ്ട് സാമൂഹ്യക്ഷേമമേഖലയില്‍ കേരളം ഏറെ മുന്നേറിയിരുന്നു. പക്ഷെ അതിനുശേഷം ഇക്കാര്യത്തില്‍ കേരളത്തിന് കാര്യമായ പുരോഗതി കൈവരിക്കാനായില്ല. വിധവകള്‍ക്കും പാരമ്പര്യമായി ഏതെങ്കിലും തൊഴില്‍ ചെയ്തുവരുന്നവര്‍ക്കുമല്ലാതെ പ്രായമുള്ളവര്‍ക്ക് പ്രത്യേകമായി ഒരു പെന്‍ഷനും ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. കേരളത്തില്‍ പെരുകിവരുന്ന പ്രായമേറിയവരുടെ സംരക്ഷണം കൂടി ശരിയായ രീതിയില്‍ നിര്‍വഹിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞാല്‍ കേരളം പാശ്ചാത്യരാജ്യങ്ങള്‍ക്ക് ഒരിയ്ക്കല്‍ കൂടി വഴികാട്ടിയായി മാറും. അതല്ലെങ്കില്‍ കേരളം ഈ രംഗത്ത് വലിയൊരു പൊട്ടിത്തെറിയെ അഭിമുഖീകരിക്കേണ്ടിവരും.

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+