ക്രിക്കറ്റില്‍ കൊടുങ്കാറ്റായി കരാര്‍ വിവാദം
ഈ കരാറനുസരിച്ച് 2007 വരെയുളള ഐസിസി ടൂര്‍ണമെന്റുകളുടെ വ്യാപാരാവകാശങ്ങള്‍ 55 കോടി ഡോളറിന് (ഏകദേശം 2750 കോടി രൂപ) വിറ്റു. ഇതില്‍ 510 കോടി രൂപ ചാമ്പ്യന്‍സ് ട്രോഫിയിലും 2003ലെ ലോകകപ്പിലും പങ്കെടുക്കുന്ന രാജ്യങ്ങളുടെ ബോര്‍ഡുകള്‍ക്കും കളിക്കാര്‍ക്കുമായി വീതിക്കും.
പകരമായി ടൂര്‍ണമെന്റ് നടക്കുന്നതിന് ഒരു മാസം മുമ്പു മുതല്‍ ടൂര്‍ണ്ണമെന്റ് അവസാനിച്ച് ഒരു മാസം കഴിയുന്നതു വരെ ഔദ്യോഗിക സ്പോണ്‍സര്‍മാരുടെ എതിരാളികളുടെ പരസ്യങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്ന് കരാര്‍ വ്യവസ്ഥ ചെയ്യുന്നു. അതാത് ക്രിക്കറ്റ് ബോര്‍ഡുകളും കളിക്കാരും ഈ നിയന്ത്രണക്കരാറില്‍ ഒപ്പിടണമെന്നാണ് ഐസിസി ശഠിക്കുന്നത്.
ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാര്‍, ഔദ്യോഗിക വിമാന സര്‍വീസ്, ഔദ്യോഗിക ഭക്ഷണ- പാനീയ കമ്പനികള്‍, ടെലിഫോണ്‍ കമ്പനികള്‍ എന്നിവയുടെ എതിരാളികളുടെ പരസ്യങ്ങളില്‍ ക്രിക്കറ്റ് താരങ്ങള്‍ പ്രത്യക്ഷപ്പെടാനോ അവയുടെ ഉല്പന്നങ്ങള് ടൂര്‍ണമെന്റ് ഉപയോഗിച്ച് പ്രമോട്ട് ചെയ്യാനോ പാടില്ല. എതിരാളികളുടെ പേരുളള ടീം കിറ്റ്, വസ്ത്രം, ലോഗോ, എന്നിവയും ഉപേക്ഷിക്കണം.
കരാറില്‍ ഒപ്പിടുകയാണെങ്കില്‍ ടിവിഎസ് വിക്ടര്‍, വിസ കാര്‍ഡ്, ഫിയറ്റ് കാര്‍ എന്നിവയുമായുളള കരാര്‍ സച്ചിന് ലംഘിക്കേണ്ടി വരും. ഇവയുടെ എതിരാളികളായ ഹീറോ ഹോണ്ട, ടൊയോട്ട, മാസ്റര്‍ കാര്‍ഡ് എന്നിവ വരാന്‍ പോകുന്ന രണ്ട് ടൂര്‍ണമെന്റുകളുടെയും ഔദ്യോഗിക പങ്കാളികളാണ്.
1
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications