Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്‍ഫോസിസിന് കളങ്കമായി മറ്റേ മൂര്‍ത്തി...2

ആദ്യമായി ഇത്തരമൊരു കേസില്‍ പെടുന്ന ഇന്‍ഫോസിസ് പ്രശസ്തരായ വില്‍സണ്‍ സോണ്‍സിനി ഗൂഡ്റിച്ച് റൊസാട്ടിയെയാണ് ഈ കേസ് നടത്താന്‍ സമീപിച്ചിരിക്കുന്നത്.

ഇന്‍ഫോസിസിന് ഒരു പരാതി പരിഹാരസെല്‍ ഉണ്ട്. നാഷണല്‍ ലോ സ്കൂളിലെ പ്രൊഫസറായ പൂജ കൗശിക് ആണ് ഈസെല്ലിന്റെ മേധാവി. പക്ഷെ ഈ സെല്ലില്‍ പരാതിപ്പെടാതെ രേഖ മാക്സിമോവിച്ച് നേരെ കോടതിയെ സമീപിക്കുകയായിരുന്നു. ഒരു പക്ഷെ ഇന്ത്യക്കാരുടെ കമ്പനിയില്‍ ഇന്ത്യക്കാര്‍ തന്നെ മേല്‍നോട്ടം വഹിക്കുന്ന പരാതിപരിഹാരസെല്ലില്‍ പോയാല്‍ നീതികിട്ടില്ലെന്ന് തോന്നിയതിനാലാവാം ബള്‍ഗേറിയക്കാരിയായ രേഖ മാക്സിമോവിച്ച് നേരിട്ട് കോടതിയെ സമീപിച്ചതെന്ന് കരുതുന്നു. വ്യത്യസ്ത വംശീയതയിലുള്ളവര്‍ ഒന്നിച്ചുപ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും നിയമവിദഗ്ധര്‍ പറയുന്നു.

ഈ കേസിനെ കുറിച്ച് എന്തെങ്കിലും പറയുന്നത് കോടതിയലക്ഷ്യമായതിനാല്‍ ഒന്നും പറയുന്നില്ലെന്നതാണ് ഇന്‍ഫോസിസ് സിഇഒ നന്ദന്‍ നിലകേനിയുടെ വിശദീകരണം. ഈ കേസ് ഇന്‍ഫോസിസിന്റെ വരുമാനത്തെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും നന്ദന്‍ നിലകേനി പറയുന്നു. നാസ്ഡാക് ഓഹരിവിപണിയില്‍ ലിസ്റ് ചെയ്തിട്ടുള്ള ഇന്‍ഫോസിസിന്റെ ഓഹരിയുടമകളാരും ഈ കേസിനെ കാര്യമായ ഭീഷണിയായെടുത്തിട്ടില്ല. പക്ഷെ യുഎസ് വിപണിയാകെ തളര്‍ന്നുതുടങ്ങിയ ഇക്കാലത്ത് തന്നെ ഇങ്ങിനെയൊരു കേസില്‍ കുടുങ്ങിയത് ഇന്‍ഫോസിസിനെ സംബന്ധിച്ചിടത്തോളം ഇടിവെട്ടേറ്റവനെ പാമ്പ് കടിച്ചതുപോലെയുള്ള സ്ഥിതിവിശേഷമാണുണ്ടാക്കിയിരിക്കുന്നത്. ഇന്‍ഫോസിസിന്റെ മികച്ച നേട്ടങ്ങളില്‍ ഈ കേസ് കരിനിഴല്‍ വീഴ്ത്തുകയാണ്. യുഎസിലും യൂറോപ്യന്‍രാജ്യങ്ങളിലും ഈ കേസ് ഇന്‍ഫോസിസിന്റെ പ്രതിച്ഛായയെ ബാധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+