മലയാളികളെ കൈകഴുകിക്കല്ലേ....
കേരളത്തിലെ ഡോക്ടര്‍മാരില്‍ ഒരു സംഘം ഈ പദ്ധതിയ്ക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ്. കേരളത്തിന് ഇത് അപമാനമാണെന്നാണ് ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ ചെയര്‍മാന്‍ ഡോ. സി.ആര്‍. സോമന്റെ അഭിപ്രായം. നമ്മെ വൃത്തിബോധം പഠിപ്പിക്കാന്‍ ഭക്ഷണം കഴിച്ചശേഷം കൈയോ വായോ കഴുകുക പോലും ചെയ്യാത്ത പാശ്ചാത്യരുടെ ആവശ്യമെന്താണെന്നും ഡോ. സി.ആര്‍. സോമന്‍ ചോദിക്കുന്നു. ഇവിടുത്തെ ജനങ്ങളുടെ പ്രധാനപ്രശ്നം സുരക്ഷിതമായ കുടിവെള്ളം ലഭിക്കുക എന്നതാണ്. കേരളത്തില്‍ 40 ശതമാനം ജനങ്ള്‍ക്കും ആവശ്യത്തിന് നല്ല കുടിവെള്ളം ലഭിയ്ക്കുന്നില്ല- ഡോ. സോമന്‍ പറയുന്നു.
ഈ പദ്ധതിയില്‍ സോപ്പ് മണം കൂടുതലുള്ളതായി ചില വിമര്‍ശകര്‍ കാണുന്നു. കാരണം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്ന ഒരു ശീലം വളര്‍ത്തിയെടുക്കാനുള്ള ശ്രമമാണ് ഈ പദ്ധതിയ്ക്ക് പിന്നില്‍. ഇതിലൂടെ ഒരു ആവശ്യം കണ്ടെത്തിയശേഷം ഒരു ഉല്പന്നം വിപണിയില്‍ ഇറക്കുന്നതുപോലെയാണിത്. ഈ പദ്ധതിയുടെ സര്‍വേ സ്പോണ്‍സര്‍ ചെയ്തത് യൂണി ലിവര്‍ ആണ്. ഇവിടുത്തെ പ്രധാന സോപ്പ് ഉല്പാദകരായ ഹിന്ദുസ്ഥാന്‍ ലിവറിന്റെ മാതൃസ്ഥാപനമാണ് യൂണി ലിവര്‍.
മലയാളികളുടെ ആരോഗ്യശീലത്തെ മുതലാക്കാനുള്ള ശ്രമമായി ഈ പദ്ധതിയെ കാണുന്ന ഡോക്ടര്‍മാരും ഉണ്ട്. എന്തുകൊണ്ട് ഈ പദ്ധതി സൊമാലിയയിലോ ബംഗ്ലാദേശിലോ നടപ്പാക്കിയില്ല? വൃത്തിബോധത്തിന്റെ കാര്യത്തില്‍ മുന്നില്‍ നില്ക്കുന്നവരാണ് മലയാളികള്‍. ലോകബാങ്ക് അവരെ അത് പഠിപ്പിക്കേണ്ട ആവശ്യമില്ല. - ഗ്യാസ്ട്രോ എന്ററോളജിസ്റും കൊച്ചിയിലെ ലേക്ഷോര്‍ ആശുപത്രിയുടെ എംഡിയുമായ ഡോ. ഫിലിപ്പ് അഗസ്റിന്‍ പറയുന്നു.
1












Click it and Unblock the Notifications