Get Updates
Get notified of breaking news, exclusive insights, and must-see stories!

യു എസില്‍ നഴ്സുമാര്‍ക്ക് ക്ഷാമം

വിദേശരാജ്യങ്ങളില്‍ പ്രത്യേകിച്ചും പാശ്ചാത്യ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരായ നഴ്സുമാരില്‍ ഭൂരിഭാഗവും കേരളീയരാണെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ കേരളത്തിന് ഇതേറെ പ്രതീക്ഷനല്‍കുന്നു.

യു എസിലെ നഴ്സ് ക്ഷാമം കുറച്ചൊന്നുമല്ല. അമേരിക്കന്‍ ഹോസ്പിറ്റല്‍ അസോസിയേഷന്റെ കണക്ക് അനുസരിച്ച് ഏകദേശം 126,000 ഒഴിവുകള്‍ ഉണ്ട്. അവശ്യം വേണ്ടതിന്റെ 12 ശതമാനത്തോളം വരുമിത്.

നഴ്സുമാര്‍ ഇല്ലാത്തതുകൊണ്ട് വര്‍ഷം തോറും നൂറു മുതല്‍ ആയിരം മരണം വരെ സംഭവിക്കുന്നതായി ഹാവാര്‍ഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ സാമ്പത്തിക വിദഗ്ധന്‍ ഡോ. ജാക്ക് നിഡില്‍ മാന്‍ പറയുന്നു. ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച നഴ്സുമാരുടെ ക്ഷാമത്തെക്കുറിച്ചുള്ള ലേഖനം ആദ്ദേഹത്തിന്റേതാണ്. പതിനൊന്ന് രാജ്യങ്ങളിലെ 799 ആശുപത്രികളില്‍ നിന്നും 1997ല്‍ ഡിസ്ചാര്‍ജ് ചെയ്ത 60 ലക്ഷം രോഗികളുടെ റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കിയാണ് പഠനം നടന്നത്.

നഴ്സുമാര്‍ ധാരാളമുള്ള ആശുപത്രികളില്‍ അപകട നിരക്ക് രണ്ടു മുതല്‍ ഒന്‍പത് ശതമാനം വരെ കുറവാണെന്ന് ഗവേഷകര്‍ കണ്ടെത്തി.

രോഗികളുടെ ശരിയായ പരിചരണത്തിനും അപകടങ്ങളില്‍ പരിരക്ഷ നല്‍കാനും യോഗ്യരായ നഴ്സുമാര്‍ ആവശ്യമാണെന്നതിലേയ്ക്കാണ് പഠനം വിരല്‍ ചൂണ്ടുന്നതെന്ന് അമേരിക്കന്‍ ഹോസ്പിറ്റല്‍ അസോസിയേഷന്റെ വൈസ് പ്രസിഡന്റ് കാര്‍മേല കോയ്ലി പറഞ്ഞു.

നഴ്സുമാര്‍ ആശുപത്രിയുടെ കണ്ണും കാതുമാണ് എന്നാണ് ഡോ.നിഡില്‍മാന്‍ വിശേഷിപ്പിച്ചത്. ആശുപത്രികളില്‍ ആവശ്യത്തിന് നഴ്സുമാര്‍ ഇല്ലാത്തത് രോഗികളില്‍ മൂത്രാശയ രോഗാണുബാധ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങള്‍ക്കുളള സാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പഠന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

നീണ്ടകാലം ആശുപത്രികളില്‍ കഴിയുന്നവര്‍ക്കാകട്ടെ സ്തംഭനം ആന്തരിക രക്തസ്രാവം എന്നിവ മൂലമുള്ള മരണത്തിന് സാധ്യത ഏറെയാണെന്ന് പഠനം മുന്നറിയിപ്പ് നല്‍കുന്നു.

ഈ മുന്നറിയിപ്പുകള്‍ ആവശ്യത്തിന് നഴ്സുമാര്‍ വേണമെന്നതിലേയ്ക്ക് വിരല്‍ ചൂണ്ടുകയാണ്. ഇതോടെ തൊഴിലവസരങ്ങളും വര്‍ദ്ധിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+