ചോരക്കുഞ്ഞുങ്ങള്‍ വില്പനയ്ക്ക്...2
ഇനി ഉന്നതകുലജാതരായ പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാവുന്നത് അവരുടെ മാതാപിതാക്കള്‍ തന്നെ അറിഞ്ഞെന്നുവയ്ക്കുക. ഗര്‍ഭഛിദ്രത്തിന് പോലും കഴിയാത്ത നിലയിലേക്ക് കുട്ടി വളര്‍ന്നുവെങ്കില്‍ വീട്ടുകാരും ആരും അറിയാതെ മകളുടെ പ്രസവം നടത്തി കുട്ടിയെ കൈയൊഴിയാനാകും തയ്യാറാകുക. ഇത്തരം കേസിലും വീട്ടുകാരെ സഹായിക്കാന്‍ റാക്കറ്റുകള്‍ റെഡി. കാരണം വലിയ വീട്ടിലെ ചോരക്കുഞ്ഞുങ്ങളിലാണ് ദത്തെടുക്കാന്‍ താല്പര്യമുള്ള സമ്പന്നര്‍ക്ക് നോട്ടം. ഇത്തരം കുഞ്ഞുങ്ങള്‍ക്ക് എത്ര ലക്ഷം വേണമെങ്കിലും മുടക്കാന്‍ തയ്യാറുള്ള കുഞ്ഞുങ്ങളില്ലാത്ത ദമ്പതിമാരുണ്ട്.
ഇതിന് പോംവഴിയെന്താണ്? സദാചാരപ്രശ്നമാണ് രഹസ്യപ്രവസത്തിന് ഉയര്‍ന്ന കുടുംബങ്ങളിലെ പെണ്‍കുട്ടികളെ പ്രേരിപ്പിക്കുന്നത്. ഈ സദാചാരത്തിന്റെ മറ തന്നെയാണ് ഈ റാക്കറ്റുകളെ വളര്‍ത്തുന്നതും. കുട്ടികളെ ആയിരങ്ങള്‍ വിലനല്‍കി വാങ്ങാന്‍ തയ്യാറുള്ള ഭിക്ഷാടനറാക്കറ്റുകളും മാഫിയാ സംഘങ്ങളുമുണ്ടത്രെ. ഭിക്ഷാടന സംഘങ്ങള്‍ ഈ കുട്ടിയെ ശാരീരികവൈകല്യം വരുത്തി ഭാവിയില്‍ ഭിക്ഷാടനത്തിന് ഉപയോഗിക്കുകയാണ് ചെയ്യുക. മാഫിയാ സംഘങ്ങളാകട്ടെ വിദേശരാജ്യങ്ങളിലെ ദമ്പതിമാര്‍ക്കോ അതല്ലെങ്കില്‍ ഏതെങ്കിലും വന്കിടസെക്സ് റാക്കറ്റുകള്ക്കോ വില്‍ക്കുന്നു.
സര്‍ക്കാര്‍ ആശുപത്രികളുടെ പ്രസവവാര്ഡിന്മുന്നില് റാക്കറ്റുകളുടെ പ്രതിനിധികള്‍ തിക്കിത്തിരക്കുന്നത് സാധാരണമാണെന്ന് പറയുന്നു. പ്രസവവാര്‍ഡുകളില്‍ നിന്ന് അവര്‍ക്ക് ഇരകളാകാവുന്ന അമ്മമാരെ അവര്‍ തിരഞ്ഞുപിടിക്കുന്നു. ദാരിദ്യ്രമാണ് ഈ കുഞ്ഞുങ്ങളുടെ വില്പനയ്ക്ക് പിന്നിലുള്ള മറ്റൊരു ഘടകം. വയറ്റുപ്പിഴപ്പിന് വേണ്ടി സ്വന്തം ചോരക്കുഞ്ഞിനെ കിട്ടിയ വിലയ്ക്ക് വില്‍ക്കുന്ന അമ്മമാരുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ ജീവനക്കാരും ഈവില്പന റാക്കറ്റില്‍ കൂട്ടുനില്‍ക്കുന്നുണ്ട്. അവര്‍ക്ക് ശമ്പളത്തിന് പുറമെയുള്ള ഒരു വരുമാനം ഇതില്‍ നിന്നുണ്ടാക്കാന്‍ കഴിയും.
ഇനി സ്വകാര്യആശുപത്രിയുടെ കാര്യമെടുക്കുക. അവിടെ ശിശുരോഗവിദഗ്ധരായ ഡോക്ടര്‍മാര്‍ തന്നെ കുഞ്ഞുങ്ങളെ വില്‍ക്കുന്ന റാക്കറ്റുകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ വില്പനയില് നിന്നും കിട്ടുന്ന വന്‍തുകയ്ക്കുള്ള കമ്മിഷനാണ് ഡോക്ടര്‍മാരെ ഈ റാക്കറ്റുകളിലേക്ക് ആകര്‍ഷിക്കുന്നത്. കണ്ണൂരിലെ ഒരു ശിശുരോഗവിദഗ്ധന്റെ സഹായത്തോടെ ഈ വര്‍ഷം മാത്രം ഏഴു കുട്ടികളെ വിറ്റുവെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
കുഞ്ഞുങ്ങളെ ദത്തെടുക്കുന്നവര്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നല്‍കാനും ഈ റാക്കറ്റ് തയ്യാറാകും. ദത്തെടുക്കുന്നവര്‍ക്ക് ആ പ്രക്രിയ സുഗമമായി പൂര്‍ത്തിയാക്കാന്‍ റാക്കറ്റ് സഹായിക്കും.
അവിവാഹിതരായ ഗര്‍ഭിണികള്‍ക്ക് രഹസ്യമായി താമസിച്ച് പ്രസവിക്കാന്‍ ഷെല്‍ട്ടറുകള്‍ എന്ന പേരില്‍ സേവനകേന്ദ്രങ്ങള്‍ കേരളത്തില്‍ പെരുകുകയാണെന്നും പറയപ്പെടുന്നു. പലപ്പോഴും പ്രസവശുശ്രൂഷകള്‍ നല്‍കുന്നതിന് പ്രതിഫലമായി ചോരക്കുഞ്ഞിനെയാണ് ഈ കേന്ദ്രങ്ങള്‍ വിലയ്ക്കുവാങ്ങുന്നതെന്നും പറയുന്നു. ഇവയെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിട്ടില്ല. ഇത്തരം ഷെല്‍ട്ടറുകള്‍ തുടങ്ങുന്നതിന് കൃത്യമായ ലൈസന്‍സ് സമ്പ്രദായങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല.
2
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന -
'രേണുവിന്റെ കരച്ചില് നാടകം; കിച്ചുവിന് ഇനിയും പറയാനുണ്ട്..'; വീട് കൊടുക്കേണ്ടായിരുന്നെന്ന് ഫിറോസ്












Click it and Unblock the Notifications