എംഎല്‍എമാരുടെ ടൂറും ആന്റണിയുടെ ഭിക്ഷാടനവും
പക്ഷെ ഈ കടവും കടക്കെണിയും എല്ലാം ആന്റണിയുടെ കാര്യം എന്ന മട്ടിലാണ് അദ്ദേഹത്തിന്റെ കൂടെയുള്ളവരുടെ പെരുമാറ്റം. മുഖ്യമന്ത്രിയും 140 എംഎല്‍എമാരും ഉള്‍പ്പെടുന്നതാണല്ലോ ഈ സര്‍ക്കാര്‍. ഇതില്‍ ബാക്കി 140 എണ്ണവും കടമായാല്‍ എന്തായിരിക്കും സംഭവിക്കുക?
പറഞ്ഞുവന്നത് ഭരണപക്ഷമോ പ്രതിപക്ഷമോ എന്ന പക്ഷഭേദമൊന്നും കൂടാതെ എല്ലാ എംഎല്‍എമാര്‍ക്കും മന്ത്രിമാര്‍ക്കും ഒരേയൊരു ജ്വരം ബാധിച്ചിരിക്കുന്നു. യാത്രാജ്വരം. എംഎല്‍എമാരാണെങ്കില്‍ കേരളത്തിന്റെ പുറത്തേക്ക് ഇന്ത്യയുടെ അകത്ത് എവിടേക്കെങ്കിലുമാണ് യാത്രയെങ്കില്‍ മന്ത്രിമാര്‍ ഇന്ത്യയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലേക്കാണ് പറക്കുന്നത്.
കേരളത്തെ നില കൂടുതല്‍ മെച്ചപ്പെടുത്താന്‍ എന്ന മൂഡിലാണ് ഇവരുടെ യാത്ര. കത്തുന്ന പുരയുടെ കഴുക്കോലൂരുക എന്ന മട്ടിലാണ് എംഎല്‍എമാരുടെ പോക്ക്. സെക്രട്ടേറിയറ്റിന്റെ കണക്കുപ്രകാരം ആകെയുള്ള 141 എംഎല്‍എമാരില്‍ 50 എണ്ണവും സംസ്ഥാനത്തിന് പുറത്ത് റോന്തുചുറ്റുകയാണ്. ഇനി ബാക്കിയുള്ള ഒരു 50 എണ്ണം അടുത്തയാഴ്ചയില്‍ കേരളം വിടാനുള്ള തയ്യാറെടുപ്പിലുമാണ്. ഇനിയും അവശേഷിക്കുന്ന 41 എണ്ണം അധികം വൈകാതെ എവിടേയ്ക്കെങ്കിലുമൊക്കെ പോകും എന്ന പിടിവാശിയിലുമാണ്. സര്‍ക്കാരിലെ വിവിധ സമിതികളിലെ അംഗങ്ങള്‍ എന്ന നിലയ്ക്കാണ് അവര്‍ സ്റഡി ടൂര്‍ എന്ന പേരില്‍ കേരളം വിട്ടോടുന്നത്. പലരും ജനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടോടാനുള്ള മാര്‍ഗ്ഗമായാണ് ടൂറിനെ കാണുന്നത്. മഴയില്‍ മുങ്ങിയ കേരളത്തിന്റെ പങ്കപ്പാടുകള്‍ കാണേണ്ടല്ലോ.












Click it and Unblock the Notifications