കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യവേപ്പ് നടൂ...നേട്ടങ്ങള്‍ കൊയ്യാം

  • By Staff
Google Oneindia Malayalam News

ലോകം ഇന്ത്യയിലെ ആര്യവേപ്പിന്റെ മാഹാത്മ്യം അറിഞ്ഞുവരികയാണ്. ആരോഗ്യസംരക്ഷണത്തിനുള്ള പ്രകൃതിദത്തമായ മാര്‍ഗ്ഗം എന്ന നിലയിലും ജൈവകൃഷിയ്ക്ക് അനുയോജ്യമായ വൃക്ഷം എന്ന നിലയിലും ഇന്ത്യയ്ക്ക് പുറത്ത് ആര്യവേപ്പിന് കീര്‍ത്തിനേടിക്കഴിഞ്ഞു. പക്ഷെ ഇന്ത്യ ഇനിയും ഇതിന്റെ പ്രാധാന്യമോ സാധ്യതകളോ വേണ്ടത്ര അറിഞ്ഞിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

വേപ്പുല്പാദനം- ഇന്ത്യ മുന്നില്‍

വേപ്പുല്പാദനത്തില്‍ മുന്നില്‍ നില്ക്കുന്നരാജ്യമെന്ന നിലയില്‍ ഇന്ത്യയ്ക്ക് വേപ്പില്‍ നിന്നുള്ള ഉല്പന്നങ്ങളുടെ കാര്യത്തില്‍ നേതൃത്വപദവിയുണ്ടെന്ന് അടുത്ത മാസം നടക്കാന്‍ പോകുന്ന നീം 2002 എന്ന നാലാമത് ആഗോള സമ്മേളനത്തിന്റെ സെക്രട്ടറി ജനറലായ പ്രമീള തക്കര്‍ പറയുന്നു. വേപ്പിനെ ആശ്രയിച്ചുള്ള വ്യവസായം ഇപ്പോള്‍ 40 മുതല്‍ 50 കോടിയുടേതാണ്. ഇതില്‍ പകുതിയും കയറ്റുമതിയില്‍ നിന്നുള്ളതാണ്. എന്നാല്‍ വേണ്ടവിധത്തില്‍ വേപ്പിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിയാല്‍ ഈ വേപ്പ് വിപണിയെ 4,000 മുതല്‍ 5,000 കോടിവരെ വര്‍ധിപ്പിക്കാമെന്നാണ് പ്രമീള താക്കറുടെ അഭിപ്രായം.

വേപ്പില്‍ നിന്നുള്ള വളവും മറ്റ് ഏതാനും വേപ്പുല്പന്നങ്ങളും ഭാവിയില്‍ വിദേശനാണ്യം കൊയ്യുന്ന പ്രധാനമാര്‍ഗ്ഗമായി മാറുമെന്നും വിദഗ്ധര്‍ പറയുന്നു. സൗന്ദര്യസംരക്ഷണം, ആരോഗ്യം, കൃഷി എന്നീ മേഖലയില്‍ വേപ്പിനുള്ള ഗുണഗണങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് സമൂഹത്തില്‍ വര്‍ധിച്ചുവരുന്നതും നല്ല ഘടകമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയില്‍ വേപ്പ്വ്യവസായത്തില്‍ ശ്രദ്ധയൂന്ന പ്രധാന കമ്പനികള്‍ ഗോദ്റെജ് അഗ്രൊവെറ്റ്, ഇഐഡി പാരി, പിജെ മാര്‍ഗോ എന്നിവയാണ്. ഇതിനു പുറമെ ഒട്ടേറെ ചെറിയ കമ്പനികളും ഈ രംഗത്തുണ്ട്.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X