Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യവേപ്പ് നടൂ...നേട്ടങ്ങള്‍ കൊയ്യാം...2

വേപ്പില്‍ നിന്നുള്ള വളത്തിന് ഭാവിയില്‍ വന്‍ ഡിമാന്റായിരിക്കുമെന്ന് ഇഐഡി പാരി വൈസ് പ്രസിഡന്റ് ഡോ. എസ്.എസ്. പിള്ള പറയുന്നു. യൂറിയ പോലുള്ള രാസവളങ്ങളുടെ ഉപയോഗക്ഷമത വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ വേപ്പില്‍ നിന്നുള്ള വളങ്ങള്‍ സഹായിക്കും. യൂറിയയില്‍ വേപ്പുപൂശിയാല്‍ സാധാരണയിലുള്ളതിനേക്കാള്‍ പലമടങ്ങ് ഗുണമുണ്ടാകുമെന്നതിനാല്‍ യൂറിയയുടെ ഉല്പാദനം കുറയ്ക്കാന്‍ വേപ്പ് സഹായിക്കും.- അദ്ദേഹം പറയുന്നു.

ഇന്ത്യയില്‍ തമിഴ്നാട് പോലുള്ള സംസ്ഥാനങ്ങള്‍ മാത്രമാണ് അവരുടെ ഉപയോഗക്ഷമമല്ലാത്ത ഭൂമി വികസിപ്പിക്കുന്നതിന്റെ ഭാഗമായി വേപ്പുകൃഷിയെ പ്രോത്സാഹിപ്പിക്കുന്നത്. ലോകത്ത് വച്ച് വേപ്പിനെ അടിസ്ഥാനമാക്കിയുള്ള അസംസ്കൃതവിഭവങ്ങളുടെ ഏറ്റവും വലിയ കേന്ദ്രം ഇന്ത്യയാണ്. - പിള്ള ചൂണ്ടിക്കാട്ടി.

ഇന്ത്യയില്‍ ഇപ്പോള്‍ രണ്ട് കോടി വേപ്പുമരങ്ങള്‍ മാത്രമേയുള്ളൂ. അനുകൂല സാഹചര്യത്തില്‍ പൂര്‍ണ്ണവളര്‍ച്ചയെത്തിയ ഒരു വേപ്പുമരത്തില്‍ നിന്ന് 50 കിലോഗ്രാം വരെ വേപ്പിന്‍കായ് ലഭിക്കും. ഇതിന്റെ 50 ശതമാനം തന്നെ ഫലപ്രദമായുപയോഗിച്ചാല്‍ വാര്‍ഷികവേപ്പിന്‍വിത്തുല്പാദനം അഞ്ചു ലക്ഷം ടണ്ണായി ഉയര്‍ത്താം. പക്ഷെ ഇപ്പോള്‍ ആകെ ഉല്പാദിപ്പിക്കപ്പെടുന്ന വേപ്പിന്‍കുരുവിന്റെ 25 മുതല്‍ 30 ശതമാനം വരെ മാത്രമേ ഉപയോഗിക്കുന്നുള്ളൂ.- അദ്ദേഹം പറയുന്നു.

വേപ്പില്‍ നിന്നുള്ള വിഷാംശമില്ലാത്ത കീടനാശിനികള്‍ക്ക് ഭാവിയില്‍ വിപണിയില്‍ നല്ല സ്വീകരണം ലഭിക്കുമെന്ന് നീം 2002 സമ്മേളനത്തിന്റെ പ്രോഗ്രാം സെക്രട്ടറി ഡോ. ബി.എന്‍. വ്യാസ് പറഞ്ഞു. 30 രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ഈ അന്താരാഷ്ട്ര വേപ്പുസമ്മേളനത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

വേപ്പെണ്ണയുടെയും വേപ്പ് പൊടിയുടെയും കയറ്റുമതിയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് വന്‍നേട്ടം കൊയ്യാനാകുമെന്നും വ്യാസ് സൂചിപ്പിച്ചു. കാരണം ഒട്ടേറെ ആരോഗ്യസംരക്ഷണോല്പന്നങ്ങളിലും സൗന്ദര്യസംരക്ഷാവശ്യങ്ങള്‍ക്കും ഇവ ഒഴിച്ചുകൂടാനാവാത്ത ഘടകങ്ങളാണ്. - അദ്ദേഹം പറഞ്ഞു.

വേപ്പ്- ഇന്ത്യയുടെ ജിന്‍സെങ്

വേപ്പ് ഒരു കല്പവൃക്ഷമാണ്. എല്ലാ ഭാഗങ്ങളും വ്യത്യസ്തമായ ഗുണങ്ങളുള്ളവയും ഉപയോഗപ്രദവുമാണ്. വേപ്പില, വേപ്പിന്റെ തടി, കുരു എല്ലാം വ്യത്യസ്ത ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാവുന്നതാണ്. വനവികസനം, കൃഷി, കാര്‍ഷിക വനവികസനം, കീടനാശിനിര്‍മ്മാണം, മരുന്ന്, വളം, സന്താനോല്പാദനനിയന്ത്രണം, പരിസ്ഥിതിസമ്പന്നമാക്കല്‍, ഗ്രാമവ്യവസായം, ഉപയോഗക്ഷമമല്ലാത്ത ഭൂമി വികസിപ്പിക്കല്‍ തുടങ്ങി ഒട്ടേറെ മേഖലകളില്‍ വേപ്പ് ഉപയോഗിക്കുന്നു.

കൊറിയക്കാരുടെ ജിന്‍സെംഗ്പോലെ, ചൈനക്കാരുടെ ജിംകോ ബിലോബ പോലെ ആസ്ത്രേല്യയുടെ ടീ മരം പോലെ മെക്സിക്കോകാരുടെ ആലോക് വെറ പോലെ അന്താരാഷ്ട്രതലത്തില്‍ നമ്മുടെ ആര്യവേപ്പിനും സ്ഥാനം ലഭിക്കുമോ?

2

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+