കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഭരിക്കാന്‍ രാഹുല്‍ ഗാന്ധി ?

  • By Staff
Google Oneindia Malayalam News

ഇന്ത്യയെ ആര് ഭരിക്കണം എന്നതിന് നെഹ്രു കുടുംബം എന്ന് ഒറ്റശ്വാസത്തില്‍ ഉത്തരം പറയുന്നവരാണ് ഇന്ത്യയിലെ ഏറെ ജനങ്ങളും. നെഹ്രു കുടുംബം ഭരിച്ചാലേ ഇന്ത്യ അഭിവൃദ്ധിപ്പെടൂ എന്ന് ചിന്തിക്കുന്ന ഇന്ത്യന്‍ മനസ്സാക്ഷിയ്ക്ക് 2002 നവമ്പര്‍ 14 ഒരു ഉത്സവദിനമാണ്. പഴയ രാജവാഴ്ചയെ ഓര്‍മ്മിപ്പിക്കും വിധം ഇതാ ഇന്ത്യയുടെ പ്രധാനമന്ത്രിസ്ഥാനം ലക്ഷ്യംവച്ച് നെഹ്രു കുടുംബത്തില്‍ നിന്ന് ഒരംഗം കൂടി കടന്നുവരുന്നു.- രാഹുല്‍ ഗാന്ധി.

മുതുമുത്തച്ഛനായ നെഹ്രുവിന്റെ ജന്മദിനമായ നവമ്പര്‍ 14ന് ഔദ്യോഗികമായി രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ മാമോദീസ നടക്കും. 2002 നവംബര്‍ 14 അങ്ങനെ ഒരുപക്ഷേ ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ മറ്റൊരു ശ്രദ്ധിയ്ക്കപ്പെടുന്ന ദിവസമായേയ്ക്കും. പൈലറ്റായിരുന്ന തന്റെ അച്ഛന്‍ രാജീവ്ഗാന്ധിയെ ഒരു സുപ്രഭാതത്തില്‍ മുത്തശ്ശിയായ ഇന്ദിരാഗാന്ധി രാഷ്ട്രീയത്തിലേക്ക് ഇറക്കിയ സംഭവം രാഹുല്‍ ഗാന്ധി മറക്കാനിടയില്ല.

സേവാദള്‍ നേതാവായാണ് രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. പിന്നീട് 1984ല്‍ ഇന്ദിരാഗാന്ധി വെടിയേറ്റ് മരിച്ചപ്പോള്‍ സഹതാപതരംഗത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുകയും ചെയ്തു. രാഹുല്‍ ഗാന്ധിയും സ്വീകരിയ്ക്കുന്നത് ഇതേ വഴിതന്നെ. സേവാദള്‍ വഴി.

ഇളയമകന്‍ സഞ്ജയ് ഗാന്ധി വിമാനാപകടത്തില്‍ മരിച്ചപ്പോഴാണ് അതുവരെ രാഷ്ട്രീയമൊന്നും അറിഞ്ഞുകൂടാത്ത രാജീവ്ഗാന്ധിയെ ഇന്ദിരാ ഗാന്ധി രാഷ്ട്രീയത്തിലേക്ക് കൊണ്ട് വരാന്‍ നിര്‍ബന്ധിതയായത്.

തന്റെ ഭര്‍ത്താവിന്റെ അമ്മയുടെ അതേ വഴി തന്നെയാണ് സോണിയാ ഗാന്ധിയും പിന്തുടരുന്നത്. രാജീവ് ഗാന്ധിയുടെ രാഷ്ട്രീയത്തിലുള്ള യോഗ്യത ഒന്നുമാത്രമാണ്- ഇന്ദിരാഗാന്ധിയുടെ മകന്‍ എന്ന യോഗ്യത. പക്ഷെ ഇന്ത്യയാകെ ആ യോഗ്യതയെ അംഗീകരിച്ചു.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X