കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഭരിക്കാന്‍ രാഹുല്‍ ഗാന്ധി ?...2

  • By Staff
Google Oneindia Malayalam News

രാജീവ് ഗാന്ധിയെ വിവാഹം കഴിച്ച് 25 വര്‍ഷത്തോളം സ്വകാര്യ ജീവിതം നയിക്കുന്നതില്‍ സോണിയാ ഗാന്ധി തൃപ്തിയടഞ്ഞിരുന്നു. പിന്നീട് തമിഴ്പുലികളുടെ ബോംബാക്രമണത്തില്‍ രാജീവ് ഗാന്ധി മരിച്ചതിനെ തുടര്‍ന്നാണ് സോണിയയും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്. അന്ന് സോണിയാ ഗാന്ധിയുടെ യോഗ്യത ഒന്നായിരുന്നു- ഇന്ദിരാഗാന്ധിയുടെ മരുമകള്‍, പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ വിധവ. സോണിയാ ഗാന്ധിയെയും യാതൊരു മടിയും കൂടാതെ ഇന്ത്യയും കോണ്‍ഗ്രസും ഏറ്റുവാങ്ങി.

SoniaGandhiരാജീവിന്റെ മരണത്തിന് ശേഷവും കുറേക്കാലം കോണ്‍ഗ്രസില്‍ ഔദ്യോഗിക സ്ഥാനം ഒന്നും സോണിയ വഹിച്ചില്ല. പിന്നീട് പതിയെ കോണ്‍ഗ്രസ് സംഘടനാ രാഷ്ട്രീയത്തിലേയ്ക്ക് കടന്ന് വന്നു. 199ല്‍ രാജീവ് ഗാന്ധിയുടെ മണ്ഡലമായ അമേഠിയിലും കര്‍ണാടകത്തിലെ ബല്ലാരിയിലും ഒരുമിച്ച് മത്സരിച്ചു. രണ്ട് സ്ഥലത്തും വന്‍ ഭൂരിപക്ഷത്തോടെ ജയിച്ചുകൊണ്ട് കടന്നുവന്ന സോണിയാ ഗാന്ധി വളരെ വേഗം കോണ്‍ഗ്രസിന്റെ കടിഞ്ഞാല്‍ കൈകളില്‍ ഒതുക്കി.

ഇപ്പോള്‍ കോണ്‍ഗ്രസിന്റെ സര്‍വാധികാരവും കയ്യാളിക്കഴിഞ്ഞ സോണിയയെ പക്ഷെ അരക്ഷിതാവസ്ഥ അലട്ടുന്നുണ്ട്. ഏതു നിമിഷവും തന്റെ കയ്യില്‍ നിന്ന് ഈ അധികാരമെല്ലാം ചോര്‍ന്നുപോകുമോ എന്ന ഭയം . സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വത്തെച്ചൊല്ലി ബിജെപി ഉയര്‍ത്തുന്ന ബഹളമാണ് സോണിയാ ഗാന്ധിയുടെ അരക്ഷിതാവസ്ഥയ്ക്ക് ആധാരം

സോണിയാ ഗാന്ധിയെയും കോണ്‍ഗ്രസിനെയും അലട്ടുന്ന ഏറ്റവും വലിയ ഭയം സോണിയാ ഗാന്ധിയുടെ വിദേശ പൗരത്വമാണ്. ഈയിടെ തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയും സോണിയയുടെ വിദേശ പൗരത്തത്തെക്കുറിച്ച് നിശിതമായി വിമര്‍ശിച്ചിരുന്നു.

രാജീവിന്റെ ഭാര്യയായി ഇന്ത്യയിലെത്തിയെങ്കിലും വളരെക്കാലം ഇറ്റാലിയിലെ പൗരത്തമായിരുന്നു സോണിയയ്ക്ക്. കഴിഞ്ഞ ഏതാനും മാസങ്ങളായി കോണ്‍ഗ്രസിലെ പണ്ഡിതര്‍ ഇതിന് പരിഹാരം ആരായുകയായിരുന്നു. ഒടുവില്‍ അവര്‍ക്ക് കിട്ടിയ ഉത്തരമാണ് രാഹുല്‍ ഗാന്ധി.

എന്താണ് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയ യോഗ്യത? കോണ്‍ഗ്രസ്കാര്‍ക്കോ ഇന്ത്യക്കാര്‍ക്കോ ആ യോഗ്യതയില്‍ സംശയമേയില്ല.- നെഹ്രുവിന്റെ കൊച്ചുമകന്‍. ഇന്ദിരാഗാന്ധിയുടെ ചെറുമകന്‍, രാജീവ് ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും മകന്‍. അടുത്ത പൊതുതിരഞ്ഞെടുപ്പില്‍ സോണിയാ ഗാന്ധിയുടെ വിദേശപൗരത്വത്തെച്ചൊല്ലി ബിജെപിയും മറ്റും പ്രചാരണമഴിച്ചുവിട്ടാല്‍ കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടുന്ന പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയല്ലാതെ മറ്റാരുമായിരിക്കില്ല.

അപ്പോള്‍ പാര്‍ട്ടിയുടെ ചരട് അമ്മയുടെ കയ്യിലും ഭരണത്തിന്റെ ചരട് മകന്റെ കയ്യിലും ആയാല്‍ പ്രശ്നമില്ലല്ലോ. ഇന്ത്യന്‍ പ്രധാനമന്ത്രിയാവാന്‍ രാഷ്ടീയ പരിചയം വേണമെന്ന് കോണ്‍ഗ്രസിലെ ആരും പറയുമെന്ന് തോന്നുന്നില്ല. കാരണം അതൊന്നുമില്ലാത്ത രാജീവ് ഗാന്ധിയെ ഒരുതവണ പ്രധാനമന്ത്രിയാക്കിയത് അവരാണല്ലൊ.

2

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X