കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ ഭരിക്കാന്‍ രാഹുല്‍ ഗാന്ധി ?...3

  • By Staff
Google Oneindia Malayalam News

പണ്ട് പ്രിയങ്കയോടായിരുന്നു സോണിയയ്ക്ക് കൂടുതല്‍ ചായ്വ്. പക്ഷെ വധേര കുടുംബം രംഗത്ത് വന്നതോടെ പ്രിയങ്കയും സോണിയയും കൂടുതല്‍ അകന്നിരിക്കുകയാണത്രെ. വധേര കുടുംബം സോണിയയുടെയും മറ്റും പേരില്‍ മുതലെടുപ്പ് നടത്തുന്നതായുള്ള പരാതികള്‍ കൂടിക്കൂടി വന്നതോടെ തല്ക്കാലം പ്രിയങ്കയുമായി അകന്നു നില്ക്കുന്നതാണ് നല്ലതെന്ന് സോണിയ ഗാന്ധിയ്ക്ക് തോന്നിയിരിക്കണം. റോബര്‍ട്ട് വധേരയാണ് പ്രീയങ്കയുടെ ഭര്‍ത്താവ്.

പ്രിയങ്കയുടെ ജനപ്രീതി സോണിയയെ ഇപ്പോഴും വിഷമിപ്പിക്കുന്നുണ്ട്. അല്പം തണുപ്പന്‍ പ്രകൃതക്കാരനായ രാഹുല്‍ ഗാന്ധിയേക്കാള്‍, രൂപം കൊണ്ട് ഇന്ദിരാഗാന്ധിയെ അനുസ്മരിക്കുന്ന പ്രിയങ്കാഗാന്ധിയുടെ രാഷ്ട്രീയ വരവിനെയാണ് കോണ്‍ഗ്രസുകാര്‍ ഉള്ളുകൊണ്ട് ആഗ്രഹിച്ചത്. അമേഠിയില്‍ ആദ്യമായി രാഷ്ട്രീയപ്രവേശനം പ്രഖ്യാപിക്കാന്‍ പോയ സോണിയയേക്കാള്‍ കൂടുതല്‍ കയ്യടി വാങ്ങിയത് ഒപ്പമുണ്ടായിരുന്ന പ്രിയങ്കയാണ്. ഒരു പക്ഷെ മുത്തശ്ശിയായ ഇന്ദിരാഗാന്ധിയുടെ തത്സ്വരൂപമാവാം പ്രിയങ്കാ ഗാന്ധിയ്ക്കുള്ള ജനപ്രീതിയുടെ അടിസ്ഥാനം. പക്ഷെ റോബര്‍ട്ട് വധേരയുടെ കുടുംബവുമായുള്ള അകല്‍ച്ച സോണിയയെ പ്രിയങ്കയില്‍ നിന്നും അകറ്റി എന്നു പറയുന്നതായിരിക്കും നല്ലത്. അമ്മയുടെ അനുഗ്രാശിസ്സുകളോടെയല്ലാതെ രാഷ്ടീയത്തിലേക്ക് കടന്നുവരാന്‍ പ്രിയങ്കയും ആഗ്രഹിക്കുന്നില്ല.

രാഹുലിന്റെ പ്രണയം

ലണ്ടനില്‍ സ്ഥിരതാമസമായ രാഹുല്‍ ഗാന്ധിയുടെ കുടുംബ ജീവിതം ഇന്നും പരമരഹസ്യമാണ്. കൊളംബിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു അന്താരാഷ്ട്ര വ്യവസായിയുടെ മകള്‍ ജുനൈത എന്ന പെണ്‍കുട്ടിയുമായി രാഹുല്‍ ഗാന്ധി പ്രണയത്തിലായിരുന്നു. ഇവരുടെ വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ ഇപ്പോഴും രഹസ്യമാണ്. ജുനൈതയെ രാഹുല്‍ ഗാന്ധി വിവാഹം കഴിക്കുന്നതിനെ സോണിയ ഗാന്ധി അവസാനനിമിഷം വരെ എതിര്‍ത്തിരുന്നു. ഇതിനുള്ള പ്രധാന കാരണം ജുനൈതയുടെ കുടുംബത്തിന്റെ വ്യവസായ ഇടപാടുകളില്‍ പലതും ഇന്റര്‍പോളിന്റെ അന്വേഷണ പട്ടികയില്‍ ഉണ്ടെന്നതുതന്നെ.

ഒരു വ്യവസായകുടുംബവുമായുള്ള സൗഹൃദം പോലും തന്റെ രാഷ്ട്രീയ ജീവിതത്തെ കളങ്കപ്പെടുത്തുമെന്ന ഭയമാണ് സോണിയയെ അതിന് പ്രേരിപ്പിച്ചത്. ഇറ്റാലിയന്‍ ആയുധക്കച്ചവടക്കാരനായ ക്വത്ത്റോച്ചിയുമായുള്ള അകന്ന അടുപ്പം പോലും തന്റെ മേല്‍ വാരിവലിച്ചിട്ട കളങ്കത്തിന്റെ ഭാരം സോണിയാ ഗാന്ധി മറന്നിട്ടില്ല. ക്വത്ത്റോച്ചിയിലൂടെ നടന്ന ബോഫോഴ്സ് തോക്കിടപാടിന്റെ നിഴലുകള്‍ ഇപ്പോഴും സോണിയയെയും കോണ്‍ഗ്രസിനെയും വേട്ടയാടുന്നു. അതുകൊണ്ടാണ് രാഹുല്‍ ഗാന്ധിയുടെ ജുനൈതയുമായുള്ള ബന്ധത്തെ സോണിയ അവസാനനിമിഷം വരെ എതിര്‍ത്തത്. ഒരു കാരണവശാലും ഇന്ത്യയിലെ കാര്യങ്ങളില്‍ ഇടപെടരുതെന്ന് ജുനൈതയുടെ കുടുംബത്തില്‍ നിന്നും സോണിയ ഗാന്ധി ഉറപ്പുവാങ്ങിയെന്നും പറയുന്നു. രാഹുല്‍ ജുനൈതയോടൊപ്പം ലണ്ടനില്‍ ഒതുങ്ങിജീവിച്ചു വരികയായിരുന്നു. അതിനിടയിലാണ് സ്വന്തം പ്രതിസന്ധിക്കുള്ള പരിഹാരമായി സോണിയാ ഗാന്ധിയ്ക്ക് മകനെ രാഷ്ട്രീയത്തിലേക്ക് ആനയിക്കേണ്ടി വന്നത്.

എന്തായാലും നെഹ്രുവിന്റെ ചരമവാര്‍ഷികദിനമായ 2002 നവമ്പര്‍ 14ന് രാഹുല്‍ ഗാന്ധിയുടെ രാഷ്ട്രീയരംഗപ്രവേശം നടക്കും. അന്ന് സേവാദള്‍ അധ്യക്ഷപദവി രാഹുല്‍ ഏറ്റുവാങ്ങും. എന്തായാലും രാഹുല്‍ ഗാന്ധിയുടെ വരവിനെ കോണ്‍ഗ്രസുകാരും ഏറെ സ്വാഗതം ചെയ്തുകഴിഞ്ഞു. രാഹുല്‍ ഗാന്ധിയെ ജനങ്ങള്‍ സ്വീകരിക്കുന്നതിന് സമയത്തിന്റെ പ്രശ്നം മാത്രമേയുള്ളൂവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായം.

ഗാന്ധികുടുംബത്തിലെ അടുത്ത തലമുറയിലെ സന്തതി രാഷ്ട്രീയത്തില്‍ പ്രവേശിയ്ക്കുന്ന വാര്‍ത്ത കോണ്‍ഗ്രസ് കുടുംബത്തിലൊക്കെ പരന്നിട്ടും സോണിയ ഒന്നും പുറത്ത് പരസ്യമായി പറയുന്നില്ല. മൗണ്ട് അബുവില്‍ നടന്ന കോണഗ്രസ് മുഖ്യമന്ത്രിമാരുടെ യോഗത്തിനിടയില്‍ സോണിയ പറഞ്ഞത് എന്താണെന്നോ? രാഹുലും പ്രീയങ്കയും രാഷ്ട്രീയത്തില്‍ പ്രവേശിയ്ക്കുന്നത് അവരുടെ ഇഷ്ടം മാത്രമാണ്. തനിയ്ക്ക് അതില്‍ ഒരു പങ്കുമില്ലെന്നാണ്.

രാഹുലിന്റെ രാഷ്ട്രീയപ്രവേശം ദില്ലിയില്‍ ചൂടും പുകയും ഉയര്‍ത്തിക്കഴിഞ്ഞു. ഇന്ത്യയാകെ ഈ രംഗപ്രവേശം സൃഷ്ടിക്കാന്‍ പോകുന്ന മാറ്റങ്ങളുടെ വരുംനാളുകള്‍ക്ക് ആകാംക്ഷയോടെ കണ്ണോര്‍ത്തിരിക്കുകയാണ്.

3

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X