കോവളത്ത് സീസണുണരുന്നു....2
സീസണ് തുടങ്ങുകയും വിനോദ സഞ്ചാരികള്‍ പ്രതീക്ഷിച്ചതിലുമേറെ എത്തിത്തുടങ്ങുകയും ചെയ്തെങ്കിലും കോവളവും വര്‍ക്കലയും ഇപ്പോഴും ഒന്നാം കിട വിനോദസഞ്ചാര കേന്ദ്രങ്ങളായി തീരാന്‍ ഇനിയും ഏറെ മുന്നോട്ടു പോവേണ്ടതുണ്ട്. വിദേശ വിനോദ സഞ്ചാരികളെ മടുപ്പിക്കുന്ന ഏറെ പോരായ്മകള്‍ ഈ രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലുമുണ്ട്.
ചവര്‍ നീക്കുന്നതിനുള്ള അപര്യാപ്തമായ സംവിധാനവും കരകവിഞ്ഞൊഴുകുന്ന നാറുന്ന അഴുക്കുചാലുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മയും കോവളത്തെ പ്രധാന പ്രശ്നങ്ങളാണ്. വിനോദസഞ്ചാര വകുപ്പും പഞ്ചായത്തും ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികളെടുക്കേണ്ടതുണ്ട്.
കോവളത്തെ ചവര്‍ മുക്ത പ്രദേശമാക്കുന്നതിനുള്ള 71 ലക്ഷം രൂപയുടെ ഒരു പദ്ധതിയ്ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിട്ടുണ്ടെങ്കിലും ഇതെന്ന് നടപ്പിലാക്കുമെന്ന് അധികൃതര്‍ ഇനിയും വ്യക്തമാക്കിയിട്ടില്ല. വെല്ലാര്‍ ജംഗ്ഷനിലും കഴക്കൂട്ടത്ത് നിന്നും കോവളത്തേക്കുള്ള നാഷണല്‍ ഹൈവേ ബൈ പാസിലും പണി പൂര്‍ത്തിയാക്കാനുണ്ട്.
കടപ്പുറത്തിന് കമനീയത പകരുന്നതിന് സ്ഥാപിച്ച അലങ്കാര വിളക്കുകള്‍ പലയിടത്തും കത്തുന്നില്ല. ഹോട്ടല്‍ സീ റോക്കില്‍ നിന്നും ലൈറ്റ് ഹൗസ് ബീച്ചിലേക്കുള്ള വഴിയില്‍ അലങ്കാര വിളക്കുകള്‍ സ്ഥാപിച്ചത് 14 ലക്ഷം രൂപ ചെലവഴിച്ചാണ്.
തെരുവ് പട്ടികളാണ് കോവളത്തെ മറ്റൊരു പ്രശ്നം. കടപ്പുറത്ത് ഉല്ലസിക്കുന്ന വിനോദസഞ്ചാരികളുടെ അരികിലൂടെ അലയുന്ന തെരുവ് പട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. തെരുവ് പട്ടികളെ കൊല്ലാന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിയമം കാരണം തെരുവ് പട്ടികളുടെ വിഹാരം തടയാനുമാവുന്നില്ല.
2
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications