കോവളത്ത് സീസണുണരുന്നു....3
വര്‍ക്കലയിലും കോവളത്തുള്ളതു പോലുള്ള പ്രശ്നങ്ങളുണ്ട്. പാപനാശം ബീച്ചിലും കുന്നിന്‍മുകളിലും റിസോര്‍ട്ടിലെ വഴികളിലും ആവശ്യത്തിന് വിളക്കുകള്‍ സ്ഥാപിക്കാത്തതു കാരണം രാത്രികളില്‍ ഇവിടങ്ങളിലെ ഉല്ലാസം വേണ്ടെന്ന് വെക്കാന്‍ വിനോദ സഞ്ചാരികള്‍ നിര്‍ബന്ധിതരാവുന്നു. രാത്രികള്‍ ഇവിടങ്ങള്‍ മിക്കവാറും ഇരുട്ടിലാണ്.
കുന്നില്‍ മുകളിലേക്ക് പോകാനുള്ള വഴി വളരെ ദുര്‍ഘടമാണ്. കൂര്‍ത്ത കല്ലുകള്‍ താണ്ടി വേണം വിനോദസഞ്ചാരികള്‍ക്ക് പോവാന്‍. കുന്നിന്‍ മുകളില്‍ നിന്ന് ഇറങ്ങാനും ഏറെ ബുദ്ധിമുട്ടാണ്.
മസാജ് കേന്ദ്രങ്ങള്‍ കൂണുകള്‍ പോലെയാണ് വര്‍ക്കലയില്‍ പൊട്ടിമുളക്കുന്നത്. ഇതില്‍ ഭൂരിഭാഗവും നിയമവിധേയമല്ല. നിയമം ലംഘിച്ച് ഇവിടെ ധാരാളം കെട്ടിടങ്ങള്‍ പൊന്തിവരുന്നുണ്ട്. വിദേശത്തു നിന്നു വരുന്ന വിനോദ സഞ്ചാരികളെ ഏറെ പിഴിയുകയും പീഡിപ്പിക്കുകയും ചെയ്യുന്നുവെന്ന ആരോപണവുമുണ്ട്.
ഷോപ്പുകള്‍ക്കും റെസ്റോറന്റുകള്‍ക്കും മസാജ് പാര്‍ലറുകള്‍ക്കും യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് വര്‍ക്കല മുനിസിപ്പാലിറ്റി അധികൃതര്‍ അനുമതി നല്‍കുന്നത്. വിനോദസഞ്ചാരികളെ പിഴിയാനുള്ള കേന്ദ്രങ്ങളായി മാറുകയാണ് ഇവയില്‍ ഭൂരിഭാഗവും. പരിശീലനം ലഭിച്ച ഡോക്ടര്‍മാരോ മസാജ് വിദഗ്ധരോ ഇല്ലാതെയാണ് പല മസാജ് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നത്.
3












Click it and Unblock the Notifications