പല്ലാവൂര്‍ ത്രയം മണ്‍മറയുമ്പോള്‍....2
അധികം വൈകാതെ തിരുവമ്പാടിയുടെ മേളപ്രമാണം മണിയന്‍മാരാരും കുഞ്ഞിക്കുട്ടന്‍മാരാരും ഏറ്റെടുത്തു. പക്ഷെ അധികം വൈകാതെ ഇരുവരെയും മരണം തട്ടിയെടുത്തു. ഇപ്പോള്‍ മൂത്ത ജ്യേഷ്ഠനും മരണത്തിലേക്ക് മടങ്ങി.
മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയോടും കല്ലൂര്‍ രാമന്‍കുട്ടിയോടും ഒപ്പം ഒരു ത്രിബിള്‍ തായമ്പക കൊട്ടണമെന്ന മോഹത്തിലായിരുന്നു അപ്പുമാരാര്‍. പക്ഷെ അതിനാവും മുമ്പെ അദ്ദേഹത്തിന്റെ രോഗം മൂര്‍ച്ഛിച്ചു. മരണം അദ്ദേഹത്തെ തോല്പിച്ചു.
തായമ്പകയില്‍ അപ്പുമാരാര്‍ കൊണ്ടുവന്ന പല്ലാവൂര്‍ ശൈലി പ്രസിദ്ധമാണ്. ജ്യേഷ്ഠന്‍ കൊണ്ടുവന്ന ഈ ശൈലി അതുപോലെ അനുജന്‍മാര്‍ ഇരുവരും പിന്തുടര്‍ന്നു. ഇനി ബാക്കിയാവുന്നത് പല്ലാവൂര്‍ ശൈലി മാത്രമാണ്. പഞ്ചവാദ്യത്തിലും തായമ്പകയിലും മരണമില്ലാത്ത ഈ ശൈലിയുടെ അനുസ്ഫുരണം മാത്രം കേരളത്തില്‍ സ്പന്ദിച്ചുകൊണ്ടേയിരിക്കും. പല്ലാവൂര്‍ ശൈലി നമ്മെ വിട്ടുപോകുന്നു. എങ്കിലും പ്രാര്‍ത്ഥിക്കാം ആ ശൈലിയുടെ, ആ ശബ്ദത്തിന്റെ അലകള്‍ നമുക്ക് പ്രചോദനമാവണേയെന്ന്. - അപ്പുമാരാരുടെ മരണവാര്‍ത്തയറിഞ്ഞ് തൊണ്ടിയിടറിക്കൊണ്ട് മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എഴുതിയ വരികള്‍. ശങ്കരന്‍കുട്ടിയുടെ ഈ പ്രാര്‍ത്ഥന കേരളത്തിലെ വാദ്യക്കമ്പക്കാരുടെ മുഴുവന്‍ പ്രാര്‍ത്ഥനയാണ്.
2












Click it and Unblock the Notifications