1991ലെ ഗള്‍ഫ് യുദ്ധം
24 മണിക്കൂറിനുള്ളില്‍ കുവൈത്ത് സദ്ദാമിന്റെ കീഴിലായി. ഉടനെ യോഗം ചേര്‍ന്ന ഐക്യരാഷ്ട്രരക്ഷാസമിതി സദ്ദാമിനോട് പിന്മാറാന് ആവശ്യപ്പെട്ടു. ഒപ്പം ഇറാഖിനെതിരെ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ സദ്ദാം വഴങ്ങിയില്ലെന്ന് മാത്രമല്ല, തൊട്ടടുത്ത സൗദി അറേബ്യയെ കൂടി കീഴടക്കുമെന്ന് സദ്ദാം പ്രഖ്യാപിച്ചു.
മരുഭൂമിയിലെ കൊടുങ്കാറ്റ്
ഉടനെ ഇറാഖിനെതിരെ ഒരു അന്താരാഷ്ട്ര സഖ്യസേനയ്ക്ക് യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷിന്റെ നേതൃത്വത്തില്‍ രൂപം നല്കി. ജനവരി 15ന് മുമ്പ് കുവൈത്തില്‍ നിന്ന് പിന്മാറിയില്ലെങ്കില് ബലപ്രയോഗമടക്കം എന്ത് നടപടിയും സ്വീകരിക്കുമെന്ന് ഐക്യരാഷ്ട്രരക്ഷാസമിതി സദ്ദാമിന് താക്കീത് നല്കി. എന്നാല്‍ സദ്ദാം വഴങ്ങിയില്ല. ഇതിനകം 39 രാജ്യങ്ങള്‍ ചേര്‍ന്ന അന്താരാഷ്ട്രസഖ്യസേന രൂപം കൊണ്ട് കഴിഞ്ഞു. ഈ 39 രാജ്യങ്ങളില്‍ നിന്നും 6.7 ലക്ഷം സൈനികരും 200 പടക്കപ്പലുകളും യുദ്ധത്തിന് തയ്യാറായി.
ഐക്യരാഷ്ട്രസമിതി നല്കിയ അന്ത്യശാസനസമയം കഴിഞ്ഞും ഇറാഖ ്സേന പിന്മാറിയില്ല. തുടര്‍ന്ന് ജനവരി 16ന് യുഎസ് നേതൃത്വത്തിലുള്ള അന്താരാഷ്ട്രസഖ്യസേന ഇറാഖിനെതിരെ യുദ്ധം തുടങ്ങി. കുവൈത്തിനെ ഇറാഖിന്റെ പിടിയില്‍ നിന്നും മോചിപ്പിക്കാനുള്ള ഈ യുദ്ധത്തെ ഡസര്‍ട്ട് സ്റോം (മരുഭൂമിയിലെ കൊടുങ്കാറ്റ്) എന്നാണ് ജോര്‍ജ്ജ് ബുഷ് വിശേഷിപ്പിച്ചത്.
സ്കഡ് മിസൈലും പാട്രിയറ്റും
1991 ജനവരി 16നാണ് ഇറാഖിനെതിരെ യുഎസ് സഖ്യസേന യുദ്ധനീക്കങ്ങള്‍ തുടങ്ങിയത്. ഇറാഖ് തലസ്ഥാനമായ ബാഗ്ദാദിലും പരിസരങ്ങളിലും വ്യോമ-മിസൈല്‍ ആക്രമണത്തോടെയാണ് യുഎസ് ഇറാഖിനെതിരെ യുദ്ധനീക്കം ആരംഭിച്ചത്. പക്ഷെ യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ ആക്രമണത്തിന് മറുപടിയായി സദ്ദാം ഇസ്രയേലിനെയാണ് ആദ്യം ആക്രമിച്ചത്. മറ്റ് അറബ് രാഷ്ട്രങ്ങളുടെ പിന്തുണ ലഭിക്കുക എന്നതായിരുന്നു ഇസ്രയേലിനെതിരെ സദ്ദാം സ്കഡ് മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്തിയതിന് കാരണം. സൗദി അറേബ്യയിലും സ്കഡ് മിസൈല്‍ ആക്രമണം നടത്തിയെങ്കിലും പാട്രിയറ്റ് മിസൈല്‍ ഉപയോഗിച്ച് യുഎസ് പട്ടാളക്കാര്‍ അതിനെ തകര്‍ത്തിട്ടു. ഇറാഖ് നടത്തിയ ആക്രമണത്തോട് ഇസ്രയേല്‍ പക്ഷെ പ്രതികരിച്ചില്ല. യുഎസിന്റെ പ്രത്യേക അപേക്ഷപ്രകാരമായിരുന്നു ഇത്.
1991 ജനവരി 19ന് വീണ്ടും ഇറാഖ് ഇസ്രയേലില്‍ സ്കഡ് ആക്രമണം നടത്തിയപ്പോള്‍ 17 ഓളം ഇസ്രയേലികള്‍ക്ക് പരിക്കേറ്റു. അന്ന് യുഎസ് പട്ടാളക്കാര്‍ കുവൈത്തിന്റെ അതിര്‍ത്തിയില്‍ നടത്തിയ ആക്രമണത്തില്‍ ഏതാനും ഇറാഖ് പട്ടാളക്കാരെ തടവുകാരായി പിടിച്ചു. പിന്നീട് ഇറാഖ് ഇസ്രയേലിനും സൗദി അറേബ്യയ്ക്കുമെതിരെ അയച്ച സ്കഡ് മിസൈലുകളെല്ലാം വിദഗ്ധമായി തകര്ത്തിടുന്നതില് യുഎസ് സഖ്യസേന വിജയിച്ചു. ജനവരി 27ന് ഇറാഖ് പിടിച്ചെടുത്ത കുവൈത്തിന്റെ എണ്ണപ്പാടങ്ങളില്‍ യുഎസ് സഖ്യസേന നടത്തിയ ബോംബാക്രമണം വന്‍ നാശനഷ്ടങ്ങള്‍ വരുത്തി. കുവൈത്തില്‍ നിന്നും ഇറാഖ് എണ്ണ ചോര്‍ത്തിയെടുക്കുന്നു എന്ന റിപ്പോര്‍ട്ടിനെതുടര്‍ന്നായിരുന്നു ഇത്. ഇത് ഗള്‍ഫ് മേഖലയില്‍ വന്‍ പരിസ്ഥിതിനാശത്തിന് വഴിവച്ചു.
നാശം വിതച്ച യുദ്ധം
ജനവരി 30ന് സൗദി ആക്രമിക്കാന്‍ പുറപ്പെട്ട ഇറാഖ് ടാങ്കുകളെയും സൈനികരെയും യുഎസ് സഖ്യസേന തകര്‍ത്തു. സൗദി, ഖത്തര്‍ സേനയും യുഎസ് സഖ്യസേനയും ചേര്‍ന്ന് സൗദിയിലേക്കുള്ള ഇറാഖിന്റെ കടന്നുകയറ്റം ഫലപ്രദമായി തടഞ്ഞു. ഫിബ്രവരി 12ന് കുവൈത്തില്‍ കടന്നുകയറിയ ഇറാഖ് പട്ടാളക്കാര്‍ക്ക് നേരെ യുഎസ് സഖ്യസേന വ്യോമ-നാവിക-കരയുദ്ധം തുടങ്ങി. എണ്ണപ്പാടങ്ങളില്‍ നിന്നുള്ള എണ്ണ കടലില്‍ പരന്നതുമൂലം സൗദി അറേബ്യയ്ക്ക് അടുത്ത ആറ് മാസത്തേക്ക് 4,800 കോടി രൂപ നഷ്ടമാകുമെന്ന് കണക്ക്. ഫിബ്രവരി 13ന് യുഎസ് സൈനികര്‍ ബാഗ്ദാദില്‍ രണ്ട് ബോംബുകളിട്ടു. 5,00 സാധാരണ പൗരന്മാര് കൊല്ലപ്പെട്ടെന്ന് ഇറാഖിന്റെ ആരോപണം. ഇറാഖിന്റെ 4,280 ടാങ്കുകളില്‍ 1,300 എണ്ണവും 2,870 കവചിത വാഹനങ്ങളില്‍ 8,00 എണ്ണവും 3,110 പീരങ്കികളില്‍ 1,100 എണ്ണവും തകര്‍ത്തുവെന്ന് പെന്റഗണ്‍ ഫിബ്രവരി 14ന് പ്രഖ്യാപിച്ചു. യുദ്ധം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ യോഗം ഫിബ്രവരി 14ന് ചേര്‍ന്നു.
1
-
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ക്ഷമ നശിച്ച് യുഎഇ; അമേരിക്കയ്ക്കൊപ്പം ഇറാനെതിരെ യുദ്ധക്കളത്തിലേക്ക്? യുദ്ധഭീതിയിൽ പ്രവാസി ലോകം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില












Click it and Unblock the Notifications