ആഗോള നിക്ഷേപക സമ്മേളനം കേരളത്തില്‍ വ്യവസായം കൊണ്ടുവരുമോ?
കേരളത്തിന്റെ പ്രത്യേകതകള്‍
കേരളത്തിന്റെ കിടപ്പ് വ്യവസായങ്ങള്‍ക്ക് അനുയോജ്യമാണ്. കേരളത്തിലെ ഉയര്‍ന്ന സാക്ഷരതയും മികച്ച വിദ്യാഭ്യാസമുള്ള ആളുകളുടെ ലഭ്യതയും കേരളത്തെ വ്യവസായം തുടങ്ങാന്‍ അനുയോജ്യമായ സംസ്ഥാനമാക്കുന്നു. കേരളത്തിലെ അടിസ്ഥാന സൗകര്യങ്ങള്‍ ലോക നിലവാരമുള്ളതാണ്. കുറഞ്ഞ ചെലവേ കേരളത്തില്‍ ഉല്പാദനത്തിനായി വേണ്ടിവരൂ. മികച്ച സാമൂഹ്യ നിലവാരവും കേരളത്തെ മുന്‍നിരയില്‍ ആകര്‍ഷകമാക്കുന്നു.
കേരളത്തിലെ മൂന്നു രാജ്യാന്തര വിമാനത്താവളങ്ങളും, കൊച്ചി തുറുമുഖവും വിപുലമായ സാങ്കേതിക സൗകര്യം ഉള്ളതാണ്.
നിക്ഷേപകര്‍ക്ക് അനുകൂലമായ രീതിയില്‍ സര്‍ക്കാര്‍ തൊഴില്‍ നയവും മറ്റും പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല നിയമക്കുരുക്കുകള്‍ ഒഴിവാക്കാനായി സര്‍ക്കാര്‍ നിയമ സംവിധാനം തന്നെ അഴിച്ച് പണിയാനുള്ള ശ്രമത്തിലാണ്.
സര്‍ക്കാര്‍ ലക്ഷ്യമിടുന്ന പദ്ധതികള്‍
വിവിധ മേഖലകളിലായി ഒട്ടേറെ പദ്ധതികളുടെ രൂപ രേഖ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്. ഇതിന് പറ്റിയ നിക്ഷേപകരെ കണ്ടെത്തുകയാണ് മേളയുടെ ലക്ഷ്യം.
അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ മുതല്‍ സാമ്പത്തിക മേഖലയിലും ജൈവ സാങ്കേതിക മേഖലയിലും ഉള്ള പദ്ധതികള്‍ വരെ സര്‍ക്കാര്‍ തയ്യാറാക്കിയിട്ടുണ്ട്.
തുറമുഖ പദ്ധതികള്‍ - നിക്ഷേപ ലക്ഷ്യം 4960 കോടി രൂപ
വിഴിഞ്ഞം, അഴിയ്ക്കല്‍, ആലപ്പുഴ, ബേപ്പൂര്‍, തങ്കശ്ശേരി, മുനമ്പം, പൊന്നാനി എന്നീ തുറമുഖങ്ങളുടെ വികസനം
1












Click it and Unblock the Notifications