രോഗമുക്തിക്കായി വേദമന്ത്രങ്ങള്‍
വേഗത, പിരിമുറുക്കം, സമ്മര്‍ദ്ദം എന്നിവ ഇന്നത്തെ ജീവിതത്തിന്റെ അവിഭാജ്യഘടകങ്ങളായി മാറി. ഇത് സ്വാഭാവികമായും ഹൃദയാഘാതം, രക്തസമ്മര്‍ദ്ദം, മാനസികസംഘര്‍ഷം, അള്‍സര്‍, തലവേദന, അമിതവണ്ണം, പ്രമേഹം എന്നീ രോഗങ്ങളിലേക്ക് നയിക്കുന്നു. ഈ ശാരീരികപ്രശ്നങ്ങള്‍ ഇല്ലാതാക്കാനുള്ള മരുന്ന് വേദമന്ത്രങ്ങളിലുണ്ട്.- പണ്ഡിറ്റ് തത്വമസി ദീക്ഷിതിന്റെ വാക്കുകളില്‍ ആത്മവിശ്വാസത്തിന്റെ സ്പന്ദനം.
അലോപ്പതിയുടെ ദൂഷ്യഫലങ്ങള്‍ മനസ്സിലാക്കി സമൂഹം ബദല്‍ ചികിത്സകളിലേക്ക് നെട്ടോട്ടമോടുന്ന കാലമാണിത്. ഇവിടെ ചിരപുരാതന വേദങ്ങളുടെ പുതിയ വെളിച്ചത്തിലൂടെ ശരീരം, മനസ്സ്, ആത്മാവ് എന്നീ ത്രയങ്ങളെ ആരോഗ്യസ്ഥിതിയിലാക്കാമെന്ന പുതിയ അറിവാണ് ഓജസ് ഫൗണ്ടേഷന്‍ മുന്നോട്ട് വയ്ക്കുന്നത്.
കഴിഞ്ഞ 20 വര്‍ഷമായി ഈ ഹോളിസ്റിക് ചികിത്സാമാര്‍ഗ്ഗം പരീക്ഷിക്കുകയാണ് പണ്ഡിറ്റ് തത്വമസി ദീക്ഷിത്. വേദപണ്ഡിതനായ അച്ഛന്‍ ശ്രീനിവാസ് ദീക്ഷിതില്‍ നിന്ന് ബാല്യത്തിലേ വേദമന്ത്രങ്ങളും അവയുടെ വ്യാഖ്യാനങ്ങളും കേട്ടാണ് പണ്ഡിറ്റ് തത്വമസി ദീക്ഷിത് വളര്‍ന്നത്. ഇപ്പോള്‍ വേദമന്ത്രങ്ങളുടെ ദിവ്യശക്തിയുപയോഗിച്ച് അദ്ദേഹം ശരീരത്തിന്റെ ഏതു ഭാഗങ്ങളിലുള്ള രോഗങ്ങളെയും ഇല്ലാതാക്കുന്നു.
വേദങ്ങള്‍ അറിവിന്റെ വിശാലസമുദ്രങ്ങളാണ്. ശരിരായ വ്യക്തതയോടെ വേദമന്ത്രങ്ങള്‍ ഉരുവിട്ടാല്‍ ശരീരത്തിന്റെ എല്ലാ രോഗങ്ങളും ഓടിയൊളിക്കും.- തത്വമസി ദീക്ഷിതിന് തന്റെ കണ്ടെത്തലുകളില്‍ പൂര്‍ണ്ണ വിശ്വാസമുണ്ട്.
വേദങ്ങളുടെ പൊരുള്‍ തേടിയുള്ള ഗഹനമായ അന്വേഷണങ്ങളിലാണ് ഓജസ് ഫൗണ്ടേഷന്‍. മനുഷ്യശരീരത്തിലെ എല്ലാ അസ്വാസ്ഥ്യങ്ങള്‍ക്കും പൊരുത്തക്കേടുകള്‍ക്കും താളം തെറ്റലുകള്‍ക്കും വേദങ്ങളില്‍ മരുന്ന് തെരയുകയാണ് ഓജസ് ഫൗണ്ടേഷന്‍.
സമുദ്രത്തിന്റെ ആഴങ്ങളില്‍ നിന്നും ഭഗവാന്‍ കൃഷ്ണന്‍ അമൃതെടുത്തതുപോലെ, വിവിധ രോഗങ്ങള്‍ക്ക് അത്ഭുതകരമായ പ്രതിവിധികളാണ് ഫൗണ്ടേഷന്‍ വേദങ്ങളില്‍ കണ്ടെത്തിയത്.- തത്വമസി ദീക്ഷിത് തന്റെ ദീര്‍ഘകാലത്തെ ഗവേഷണങ്ങളെക്കുറിച്ച് പറഞ്ഞു.
1












Click it and Unblock the Notifications