രോഗമുക്തിക്കായി വേദമന്ത്രങ്ങള്‍...2
അലോപ്പതിയ്ക്ക് രോഗത്തെ പാടെ ഇല്ലായ്മ ചെയ്യാനാവില്ല. ചികിത്സിച്ച് ഭേദമാക്കിയ രോഗം മടങ്ങിവന്നേക്കാം. എന്നാല്‍ വേദ ചികിത്സ രോഗത്തില്‍ നിന്ന് നിത്യമുക്തി നല്കുന്നു. - ഇത് തത്വമസി ദീക്ഷിതിന് പ്രയോഗത്തിലൂടെ തെളിഞ്ഞ ബോധോദയം.
ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തില്‍ ഓജസ് ഇപ്പോള്‍ ഗര്‍ഭിണികള്‍ക്കും ഹൃദ്രോഗികള്‍ക്കും വേണ്ടി രണ്ട് സംഗീത സിഡികള്‍ പുറത്തിറക്കിയിരിക്കുന്നു. ഓജസ് ലൈഫ് എനര്‍ജി ഫോര്‍ ദി എക്സ്പെക്റ്റന്റ് മദര്‍ എന്ന സിഡി അമ്മയാകാന്‍ പോകുന്ന സ്ത്രീകള്‍ക്കുള്ളതാണ്. പ്രത്യേകം തിരഞ്ഞെടുത്ത വേദമന്ത്രങ്ങളാണ് ഈ സിഡിയില്‍. ഇതിലെ വേദമന്ത്രങ്ങള്‍ ഗര്‍ഭപാത്രത്തിലെ ശിശുവിനും ഗര്‍ഭിണിയായ സ്ത്രീയ്ക്കും ഒരു പോലെ ഗുണകരമാണെന്ന് ഓജസ് ഫൗണ്ടേഷന്‍ അവകാശപ്പെടുന്നു.
ഓജസ് ലൈഫ് എനര്‍ജി ഫോര്‍ ഹെല്‍ത്തി ഹാര്‍ട്ട് എന്ന സിഡി ഹൃദ്രോഗികള്‍ക്ക് വേണ്ടി തയ്യാറാക്കിയതാണ്.
ഇതിലും തിരഞ്ഞെടുത്ത പ്രത്യേക വേദമന്ത്രങ്ങളാണ്. ഹൃദ്രോഗം തടയാനുള്ള പ്രാഥമിക ശുശ്രൂഷാ നിര്‍ദേശങ്ങളും ഹൃദ്രോഗം തടയാന്‍ വേദം എങ്ങിനെ ഉപയോഗപ്പെടുന്നുവെന്നതും ഈ സിഡി വിവരിക്കുന്നു.
കായകല്പ ക്ലിനിക്, ഇന്‍ഫോ വേദിക് സര്‍വീസസ് ലി., ഉര്‍ജല കണ്‍സള്‍ട്ടന്റ്സ് എന്നീ സ്ഥാപനങ്ങളുടെ കൂടി ചെയര്‍മാനാണ് പണ്ഡിറ്റ് തത്വമസി ദീക്ഷിത്. വേദങ്ങളുടെ രോഗനിവാരണ-ചികിത്സാ സാധ്യതകള്‍ തേടി ഇദ്ദേഹം ഫിലിപ്പൈന്‍സില്‍ ഉന്നതപഠനം നടത്തിയിട്ടുണ്ട്.
തന്റെ വേദത്തിലൂന്നിയുള്ള ഹോളിസ്റിക് ചികിത്സാമാര്‍ഗ്ഗങ്ങള്‍ പ്രചരിപ്പിക്കാന്‍ ജര്‍മ്മനി, സിംഗപ്പൂര്‍, ഫിലിപ്പൈന്‍സ്, മസ്കറ്റ്, ഓസ്ട്രിയ, മലേഷ്യ, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ യാത്രചെയ്തിട്ടുണ്ട്.
യുഎസില്‍ ഗൈനക്കോളജിസ്റായിരുന്ന ഡോ. ഗീതാ അര്‍ജുന്‍ ഇപ്പോള്‍ ഓജസ് ഫൗണ്ടേഷന്റെ ഗവേഷണങ്ങളില്‍ സഹായിക്കുന്നു. യുഎസിലെ സെന്റ് ഫ്രാന്‍സിസ് ആശുപത്രിയിലാണ് ഡോ. ഗീത ഗൈനക്കോളജിയില്‍ ഉന്നതപഠനം നടത്തിയത്. അമേരിക്കന്‍ ബോര്‍ഡ് ഓഫ് എ്ബ്സ്റെട്രിക്സ് ആന്റ് ഗൈനക്കോളജിയില്‍ അംഗമാണ്. അമേരിക്കന്‍ കോളെജ് ഓഫ് എ്ബ്സ്റെട്രിഷ്യന്‍സ് ആന്റ് ഗൈനക്കോളജിസ്റ് ഫെലോയും ആണ്. ഓജസ് ഫൗണ്ടേഷനില്‍ വേദമന്ത്രങ്ങളുടെ സഹായത്തോടെ ഗര്‍ഭിണികളെ ശുശ്രൂഷിക്കുന്നതില്‍ ഡോ. ഗീത പേരെടുത്തുകഴിഞ്ഞു.
അധികം വൈകാതെ ഓര്‍മ്മശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഒരു സിഡി കൂടി ഓജസ് ഫൗണ്ടേഷന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്. ഹൃദ്രോഗത്തെയും പൊതുആരോഗ്യത്തെയും അടിസ്ഥാനമാക്കി ഒരു പുസ്തകം പ്രസിദ്ധീകരിക്കാന്‍ ഫൗണ്ടേഷന്‍ ആലോചിക്കുന്നു.
2












Click it and Unblock the Notifications