മൊബൈല്‍ വിവാദം: തീരുമാനങ്ങള്‍ ജനകീയമാവണം
മൊബൈല്‍-ട്രായ് തര്‍ക്കം തുടര്‍ക്കഥ
മൊബൈല്‍ കമ്പനികള്‍ ട്രായോട് ഉടക്കാന്‍ രണ്ട് കാരണങ്ങളുണ്ട്. അതിലൊന്ന് സര്‍ക്കാര്‍ ലൈസന്‍സ് ഫീസിനത്തിലും മറ്റും മൊബൈല്‍ കമ്പനികളില്‍ നിന്ന് ഈടാക്കിവരുന്ന വന്‍തുകയാണ്. സര്‍ക്കാര്‍ ടെലിഫോണ്‍ കമ്പനികളായ എംടിഎന്‍എല്ലും ബിഎസ്എന്‍എല്ലും സര്‍ക്കാരിന് മാസം തോറും നല്കുന്നതിനേക്കാള്‍ ഏത്രയോ മടങ്ങ് അധികം തുകയാണ് സര്‍ക്കാര്‍ മൊബൈല്‍ കമ്പനികളില്‍ നിന്നും ഈടാക്കുന്നത്.
രണ്ടാമത്തെ തര്‍ക്കം സര്‍ക്കാര്‍ മൊബൈല്‍ കമ്പനികളോട് കാണിച്ച വിവേചനത്തില്‍ നിന്ന് ഉടലെടുത്തതാണ്. നേരത്തെ സര്‍ക്കാരിന്റെ മാത്രം കുത്തകയായിരുന്നു അടിസ്ഥാന ഫോണ്‍ സര്‍വീസ്. സര്‍ക്കാര്‍ കമ്പനികളായ എംടിഎന്‍എല്ലും ബിഎസ്എന്‍എല്ലും മാത്രമാണ് ഈ രംഗത്തുണ്ടായിരുന്നത്. അന്ന് മൊബൈല്‍ കമ്പനികളുടെ ഫോണില്‍ നിന്ന് ഈ അടിസ്ഥാന ഫോണുകളിലേക്ക് (ലാന്‍ഡ് ലൈന്‍) വിളിച്ചാല്‍ മൊബൈല്‍ കമ്പനികള്‍ 1.20 രൂപ സര്‍ക്കാരിന് നല്കണമെന്ന വ്യവസ്ഥയുണ്ടായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഫോണില്‍ നിന്ന് മൊബൈല്‍ ഫോണുകളിലേക്ക് വിളിച്ചാല്‍ മൊബൈല്‍ കമ്പനികള്‍ക്ക് പണം നല്കുകയുമില്ല. ഇതിനെ മൊബൈല്‍ കമ്പനികള്‍ എതിര്‍ത്തിരുന്നെങ്കിലും സര്‍ക്കാര്‍ ഈ ഫീസ് നീക്കാന്‍ തയ്യാറായില്ല.
ഈയടുത്തിടെയാണ് അടിസ്ഥാന ഫോണ്‍സര്‍വീസ് മേഖലയിലേക്ക് സ്വകാര്യകമ്പനികളെക്കൂടി പ്രവേശിപ്പിച്ചത്. ടാറ്റാ ടെലി സര്‍വീസ് ഇപ്പോഴേ രംഗത്തുണ്ട്. റിലയന്‍സും വരാനിരിക്കുകയാണ്. ഇവരുടെ വരവ് മൊബൈല്‍ കമ്പനികള്‍ക്ക് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്ന ലാഭത്തെ വന്‍തോതില്‍ ബാധിക്കുമെന്ന് ഉറപ്പാണ്.
ഈ അടിസ്ഥാന സേവനം നല്‍കുന്ന ടാറ്റയും റിലയന്‍സും ചെറുദൂര മൊബൈല്‍ സംവിധാനമായ ഡബ്ലിയു എല്‍ എല്‍ എന്ന സൗകര്യം നല്‍കും എന്നതാണ് മൊബൈല്‍ കമ്പനികള്‍ക്ക് അടിയായിരിയ്ക്കുന്നത്. അതായത് ഒരു നഗരത്തില്‍ മാത്രം സഞ്ചരിയ്ക്കുന്ന ആളിന് ടാറ്റയുടേയൊ റിലയന്‍സിന്റേയോ ചെറുദൂര മൊബൈല്‍ ഫോണ്‍ മതിയാവും. വിവിധ നഗരങ്ങളില്‍ മാറി മാറി യാത്രചെയ്യുന്നവര്‍ക്ക് മാത്രമേ മൊബൈല്‍ ഫോണിന്റെ ആവശ്യം വരുന്നുള്ളൂ.
1












Click it and Unblock the Notifications