കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍ട്ട് ഓഫ് ലിവിങ് കേന്ദ്രം ആത്മീയലഹരിയില്‍

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂരിലെ കനക്പുര റോഡില്‍ ഉദയപുര സെന്ററിലുള്ള ആര്‍ട്ട് ഓഫ് ലിവിങ് കേന്ദ്രത്തില്‍ പണി പൂര്‍ത്തിയാക്കിയ പുതിയ ധ്യാനകേന്ദ്രത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ആത്മീയ സമ്മേളനം നടക്കുന്നത്. ആത്മീയ സമ്മേളനത്തിന്റെയും ധ്യാനകേന്ദ്രത്തിന്റെയും ഉദ്ഘാടനം ഉപരാഷ്ട്രപതി ഭൈരോണ്‍സിംഗ് ഷെഖാവത്ത് നിര്‍വഹിക്കും.

വിശാലാക്ഷി മണ്ഡപം

ആയിരക്കണക്കിനാളുകള്‍ക്ക് ധ്യാനത്തിനുതകുന്ന വിധത്തിലാണ് വിശാലാക്ഷി മണ്ഡപം പണികഴിപ്പിച്ചിരിക്കുന്നത്. ഏഴ് കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. അതിമനോഹരമായ പ്രധാനഹാളിലെ എല്ലാ സ്തൂപങ്ങളിലും നാനാ ജാതി മതസ്ഥരുടെ ചിഹ്നങ്ങള്‍ കൊത്തിയിരിക്കുന്നു.രവിശങ്കറിന്റെ അമ്മയുടെ ഓര്‍മ്മയ്ക്കായാണ് ഈ വിശാലാക്ഷിമണ്ഡപം പണിതിരിക്കുന്നത്.

ജനവരി 18, ശനിയാഴ്ച

രാവിലെ 10 മണി: പരമ്പരാഗത ദക്ഷിണേന്ത്യന്‍ നാടോടിനൃത്തത്തിലൂടെ സമ്മേളന പ്രതിനിധികള്‍ക്ക് സ്വാഗതം.
10.10: പ്രതിനിധികള്‍ അവരവരുടെ സീറ്റുകളിലിരിക്കുന്നു.
10.15: ഉപരാഷ്ട്രപതി വേദിയിലെത്തുന്നു.
10.18: പ്രാര്‍ത്ഥന
10.20: സ്വാഗതപ്രസംഗം (മനു മഖിജ, ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹ്യൂമന്‍ വാല്യൂസ്, ജനീവ)
10.30: ഭദ്രദീപം കൊളുത്തി ഉപരാഷ്ട്രപതി ഉദ്ഘാടനം നിര്‍വഹിക്കുന്നു.
10.32: സമ്മേളനത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് ഇന്റര്‍നാഷണല്‍ ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സന്‍ ഷെര്‍ലി ഹാമിസന്റെ വിശദീകരണം.
10.35: ഉപരാഷ്ട്രപതിയുടെ ഉദ്ഘാടന പ്രസംഗം.
10.45: കര്‍ണാടക ഗവര്‍ണ്ണര്‍ ടി.എന്‍. ചതുര്‍വേദി പ്രസംഗിക്കുന്നു
10.55: ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി പ്രസംഗിക്കുന്നു.
11.05: മുഖ്യമന്ത്രി എസ്.എം. കൃഷ്ണയുടെ പ്രസംഗം.
11.15: ശ്രീ ശ്രീ രവിശങ്കറിന്റെ അനുഗ്രഹ പ്രഭാഷണം.
11.35: എദ്നീര്‍ മഠാധിപതി കേശവാനന്ദ ഭാരതി മഹാസ്വാമിയുടെ പ്രഭാഷണം.
11.45: വീരേന്ദ്രഹെഗ്ഡെയുടെ അനുഗ്രഹ പ്രഭാഷണം. ടൈംലസ് വിസ്ഡം എന്ന പുസ്തകത്തിന്റെ പ്രകാശനം.
11.55: ബോട്സ്വാനയിലെ പ്രഥമവനിത ബാര്‍ബറ മോഗെ സുവനീര്‍ പ്രകാശനം ചെയ്യുന്നു.
12.05: പോളണ്ടിലെ പ്രഥമ വനിത ജോലന്റാക്വാ എനിവ്സ്കയുടെ പ്രഭാഷണം.
12.15: ദര്‍ഗ അജ്മീര്‍ ഷെരീഫ് പ്രസിഡന്റ് സൂഫി ഗുലാം മുഹമ്മദ് കിബ്രിയയുടെ പ്രസംഗം.
12.25: വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനി നിര്‍വഹിക്കുന്നു.
12.30: ബാംഗ്ലൂര്‍ മേയര്‍ സി.എം. നാഗരാജിന്റെ അഭിസംബോധന.
12.40: ശ്രീ ശ്രീ മാനേജ്മെന്റ് സ്കൂളിന്റെ ഉദ്ഘാടനം.
12.50: നന്ദി
ഉച്ചയൂണിന് പിരിയുന്നു.
ഉച്ചയ്ക്ക് 3.00: ആത്മീയസമ്മേളനം തുടങ്ങുന്നു. വിഷയം: ആത്മീയതയും തുടര്‍ വികസനവും

അധ്യക്ഷന്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ദിഗ്വിജയ് സിംഗ്,
മോഡറേറ്റര്‍: ഡോ. വിജയ് മല്ല്യ, യുബി ഗ്രൂപ്പ് ചെയര്‍മാനും, പാര്‍ലമെന്റ് അംഗവും.

ഇറ്റലിയില്‍ ടുസ്കാനിയിലെ വൈസ് പ്രസിഡന്റ് എന്റികോ സെചേച്ചി, കേന്ദ്ര കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഐ.ഡി. സ്വാമി, കേന്ദ്ര പ്രതിരോധ സഹമന്ത്രി ഹരിന്‍ പഥക്, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഛഗന്‍ ഭുജ്ബല്‍, ബിജെപി ദേശീയ പ്രസിഡന്റ് വെങ്കയ്യ നായിഡു, ഇമാംമാരുടെ ദേശീയ സംഘടനാ പ്രസിഡന്റ് മൗലാന ജമീല്‍ അഹമ്മദ് ഇല്ല്യാസി എന്നിവര്‍ പങ്കെടുക്കും.

5.00: ശ്രീ ശ്രീ മേരുചികിത്സ, ഓസ്റിയോപതി കോളെജിന്റെ ഉദ്ഘാടനം.
5.05: ധ്യാനം.
6.30: സത്സംഗം
8.30: നൃത്തപരിപാടി.

1

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X