ജിമ്മേ, ജിമ്മേ...കോടിയെവിടെ?
സര്‍ക്കാര്‍ വകുപ്പുകള്‍ കോടികളുടെ പദ്ധതികളുമായി മത്സരിക്കുന്ന കാലമായിരുന്ന അത്. സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥമേധാവികളുടെ ഭാര്യമാര്‍ പോലും ഫോണിലൂടെ ചേട്ടന് തയ്യാറാക്കിയ പദ്ധതികളെക്കുറിച്ച് വീമ്പിളക്കുകയായിരുന്നു. അതേ ചേട്ടന് 10,000 കോടിയുടെ പദ്ധതി തയ്യാറാക്കി- ഒരു ഭാര്യ. അത്രേള്ളൂ, എന്റെ ചേട്ടന് 18,000 കോടിയുടെ പദ്ധതിയാ തയ്യാറാക്കിയിരിക്കുന്നേ...- മറ്റൊരു ഭാര്യ. മന്ത്രിമാരുടെ ഭാര്യമാരും വിട്ടില്ല. ഒറ്റരാത്രി കൊണ്ട് 600 കോടി 12000 കോടിയുടെ പദ്ധതി ആവുന്ന കാഴ്ചയും നമ്മള് കണ്ടു. ഇങ്ങിനെ മത്സരം മുറുകി കളിയെല്ലാം കഴിഞ്ഞപ്പോള്‍ ധാരണാപത്രം ഒപ്പിട്ടത് 26,000 കോടി എന്നായി സര്‍ക്കാരിന്റെ കണക്ക്.
പിന്നീട് ജിമ്മില്‍ ഒപ്പിട്ടത് വെറും 6,000 കോടിയുടെ പദ്ധതികള്‍ മാത്രമാണെന്ന് പത്രങ്ങളില്‍ വാര്‍ത്തകള്‍ വന്നതോടെ ജിമ്മിലെ ഉദ്യോഗസ്ഥരുടെ ലഹരി ഇറങ്ങി. ഇപ്പോള്‍ കെഎസ്ഐഡിസി യഥാര്‍ത്ഥത്തില്‍ ഒപ്പുവച്ച പദ്ധതികളുടെ കണക്കുമായി ഇറങ്ങിയിരിക്കുകയാണ്.
ഇതു പ്രകാരം 11,906 കോടിയുടെ ധാരണാപത്രങ്ങളിലാണ് ഒപ്പിട്ടത്. അപ്പോള്‍ പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത 10,000 കോടിയുടെ പദ്ധതികള്‍ എവിടെ? പ്രധാനമന്ത്രി വാഗ്ദാനം ചെയ്ത പദ്ധതികള്‍ രണ്ടെണ്ണം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ കേരളത്തില്‍ മുതല്‍ മുടക്കുന്ന പദ്ധതികളാണ്. ഇതില്‍ ഒരെണ്ണം കൊച്ചിന് റിഫൈനറീസിന്റെ ഉല്പാദനക്ഷമത വര്‍ധിപ്പിക്കുന്ന പദ്ധതിയും ധാതുമണല്‍ ഖനനത്തിന് കേന്ദ്ര ധാതുദ്രവ്യ വികസന കോര്പറേഷന് (എന്‍എംഡിസി) എന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം മുതല്‍ മുടക്കുന്ന പദ്ധതിയും ആണ്.
ഇപ്പോള്‍ ഈ രണ്ട് പദ്ധതികളും കെഎസ്ഐഡിസി ഒപ്പിട്ട പദ്ധതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. മേല്‍ പ്രസ്താവിച്ച രണ്ട് പദ്ധതികളുടെയും മാത്രം മൂലധനം 4,450 കോടി രൂപ വരും. എന്നാല്‍ എന്തിനായിരുന്നു ജിം സംഘടിപ്പിച്ചത്? കേന്ദ്രസര്‍ക്കാര്‍ മൂലധനം കേരളത്തിലേക്ക് കൊണ്ടുവരാനായിരുന്നില്ല, പകരം സ്വകാര്യമൂലധനം കേരളത്തിലേക്ക് ഒഴുക്കാനായിരുന്നു. ഒടുവില്‍ എന്തുണ്ടായി മേനി പറയാന്‍ കേന്ദ്ര പദ്ധതി കൂടി ചേര്‍ക്കേണ്ട ഗതികേടിലായി കെഎസ്ഐഡിസി.
യഥാര്‍ത്ഥത്തില്‍ ജിമ്മിലൂടെ ധാരണാപത്രം ഒപ്പിട്ട വകയില്‍ കേരളത്തിലേക്ക് വന്നേക്കാവുന്ന മൂലധനം ഏകദേശം 6,600 കോടി മാത്രമാണ്. അപ്പോള്‍ എന്തിനായിരുന്നു ഈ 26,000 കോടിയുടെ കണക്ക്? 26,000 കോടിയില്‍ നിന്ന് 20,000 കോടി കുറയ്ക്കുമ്പോള്‍ എന്തുതോന്നും?
ജിമ്മില്‍ യഥാര്‍ത്ഥത്തില്‍ ഒപ്പിട്ട പദ്ധതികളുടെ കണക്ക് ചുവടെ:
ആഗോള നിക്ഷേപക സമ്മേളനത്തില്‍ 11,906 കോടി രൂപയുടെ നിക്ഷേപമുള്ള 96 പദ്ധതികളില്‍ ധാരണാപത്രം ഒപ്പിട്ടതായി കെഎസ്ഐഡിസി. ഇതില്‍ പ്രധാനമായും മൂലധനം വരുന്നത് രണ്ട് കേന്ദ്ര പൊതുമേഖലാസ്ഥാപനങ്ങളില്‍ നിന്നാണ്. ഇതിലൊന്ന് കൊച്ചിന് റിഫൈനറീസ് ലിമിറ്റഡും രണ്ടാമത്തേത് ദേശീയ ധാതുദ്രവ്യ വികസന കോര്‍പറേഷനും(എന്‍എംഡിസി) ആണ്.
കൊച്ചിന് റിഫൈനറീസ് അതിന്റെ എറണാകുളത്തെ യൂണിറ്റ് വികസിപ്പിക്കാനാണ് കെഎസ്ഐഡിസിയുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടിരിക്കുന്നത്. കൊച്ചിന് റിഫൈനറിയുടെ ഉല്പാദനക്ഷമത 75 ലക്ഷം ടണ്ണില്‍ നിന്നും 1.05 കോടി ടണ്ണാക്കിയ ഉയര്‍ത്തുകയാണ് ലക്ഷ്യം. ഈ വികസന പദ്ധതിയ്ക്കായി 2,600 കോടിയാണ് നിക്ഷേപിക്കുക.
1
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications