സി പി എമ്മില്‍ മറ്റൊരു പോര്
സിപിഎം വികസനത്തിന് എതിരു നില്ക്കുന്നവരാണെന്ന് വരുത്തിതീര്‍ക്കാന്‍ ജിം വഴി ഒരു പരിധി വരെ കഴിഞ്ഞു. ജിം വഴി കേരളത്തെ വിറ്റുതുലയ്ക്കാന്‍ ആന്റണിയും കൂട്ടരും ശ്രമിക്കുകയാണെന്ന സിപിഎം നേതാക്കളുടെ വാദമുഖങ്ങള്‍ക്ക് മറുപടി നല്കാനും ജിം ആന്റണിയെ സഹായിച്ചു. ജിമ്മിലെ ചില പദ്ധതികള്‍ നേരത്തെ സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി സര്‍ക്കാര്‍ അംഗീകരിച്ചവയാണെന്ന് ആന്റണി തന്നെയാണ് തുറന്നടിച്ചത്. അതിലൊന്നാണ് കൊച്ചിയിലെ വ്യവസായ കുടിവെള്ള വിതരണ പദ്ധതി. പാലക്കാട് പ്ലാച്ചിമടയില്‍ കൊക്കൊകോള കമ്പനിക്ക് ഭൂഗര്‍ഭ ജലം ഊറ്റാന്‍ വഴിയൊരുക്കിയതും ഇടതുമുന്നണി സര്‍ക്കാരിന്റെ കാലത്താണെന്ന ആന്റണിയുടെ പ്രസ്താവന ശരിക്കും ഇടതുമുന്നണിക്കുള്ളില്‍ ഒരു അണുബോംബായാണ് പൊട്ടിത്തെറിച്ചത്.












Click it and Unblock the Notifications